
ടൊറന്റോ: റെയിൽ വെ ക്രോസിംഗുകളിൽ ഗേറ്റ് അടയ്ക്കുക എന്നത് നമ്മുടെ നാട്ടിലെല്ലാം സുപരിചിതമാണല്ലേ, ഈ സമയം ക്ഷമയോടെ കാത്തിരിക്കുകയാണ് അപകടം ഒഴിവാക്കാൻ ചെയ്യേണ്ടത്. എന്നാൽ ചിലരാകട്ടെ, ധൃതിയി. ക്രോസിംഗ് കടന്നുപോകും. ഇത്തരത്തിൽ ധാരാളം അപകടങ്ങൾ ഉണ്ടാകുന്നുമുണ്ട്. അത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് കാനഡയിലെ ടൊറന്റോയിൽ നിന്ന് പുറത്തുവരുന്നത്. മെയ് മാസത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യം, ട്രാഫിക് ജാഗ്രത ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പുറത്തുവിട്ടിരിക്കുന്നത്.
റെയിൽവെ ക്രോസിംഗിലേക്ക് വരുന്ന ബ്ലാക്ക് എസ്യുവി. ഒരു ട്രെയിൻ വരുന്നുവെന്ന് സൂചിപ്പിക്കുന്നതിന് ബാരിയർ താഴ്ത്തുമ്പോൾ ഡ്രൈവർ റെയിൽവേ ക്രോസിംഗിനെ സമീപിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് വാഹനമോടിക്കുന്നയാൾ ബാരിയറിനെ ചുറ്റി ട്രാക്കിലേക്ക് പതുക്കെ കയറാൻ ശ്രമിക്കുന്നു. ഉടൻ പാഞ്ഞെത്തുന്ന ട്രെയിൻ എസ്‌യുവിയിൽ ഇടിക്കുന്നു. വീഡിയോയുടെ അവസാനം കേടായ വാഹനത്തിന്റെ ചിത്രവും കാണാം.
എസ്യുവി ഡ്രൈവർ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അശ്രദ്ധമായമായി വാഹനമോടിച്ചതിന്റ പേരിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തും. ഓരോ വർഷവും 100 കനേഡിയർ ലെവൽ ക്രോസിംഗിൽ ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുവെന്ന് സർക്കാർ ഏജൻസി വ്യക്തമാക്കി. "എല്ലാവരും ലെവൽ ക്രോസിംഗുകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, ട്രെയിനുകൾ വേഗത്തിൽ നീങ്ങുന്നുവെന്നും എപ്പോൾ വേണമെങ്കിലും ദൃശ്യമാകുമെന്നും ഓർമ്മിക്കുക." മെട്രോലിൻക്‌സിലെ ചീഫ് സേഫ്റ്റി ഓഫീസർ മാർട്ടിൻ ഗല്ലഗർ പറഞ്ഞു.