
പെൻസിൽവാനിയ: പക്ഷിപ്പനി പടരുന്നതിനിടെ കുതിച്ചുയർന്ന് മുട്ടവില. കടയിലേക്ക് മുട്ടയുമായി പോയ ട്രെക്ക് കൊള്ളയടിച്ചു. കാണാതായത് 1 ലക്ഷം മുട്ടകൾ. അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്താണ് സംഭവം. 40000 ഡോളർ( ഏകദേശം 3,492,495 രൂപ) വില വരുന്ന മുട്ടകളാണ് മോഷണം പോയത്. ഗ്രീൻ കാസ്റ്റിലിലുള്ള പീറ്റെ ആൻഡ് ജെറി ഓർഗാനിക്സ് എന്ന ഗ്രോസറി കടയിലേക്ക് മുട്ടകൾ കൊണ്ടുപോയ ട്രെക്കാണ് കൊള്ളയടിക്കപ്പെട്ടത്.
ഭക്ഷണമേശയിൽ മുട്ടയെ ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോഷണമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. ഇനിയും 20 ശതമാനത്തോളം വില കൂടുമെന്നിരിക്കെയാണ് മുട്ട മോഷണം. ചൊവ്വാഴ്ച ഓരോ മുട്ടയ്ക്കും അര ഡോളർ സർചാർജ്ജും ചുമത്തിയിരുന്നു. 2022ലുണ്ടായ പക്ഷിപ്പനി മാസങ്ങളോളം അമേരിക്കയെ സാരമായി ബാധിച്ചിരുന്നു.
ഡിസംബറിൽ തന്നെ മുട്ടവിലയിൽ എട്ട് ശതമാനത്തോളം വർധനവുണ്ടായിരുന്നു. ഓരോ കാർട്ടൺ മുട്ടയ്ക്കും ഏറ്റവും കുറഞ്ഞത് 2023ലേക്കാൾ മൂന്ന് ഡോളറിന്റെ വർധനവുണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും ഗ്രോസറികളിൽ നിന്ന് മുട്ട ലഭ്യതയിലും കുറവുള്ളതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam