
ന്യൂയോർക്ക്: യു എസ് സൈന്യത്തിലെ ട്രാൻസ്ജെൻഡർ സൈനികരെ സർവീസിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേർക്കില്ലെന്ന് ട്രംപ് അധികാരമേറ്റതിനു പിന്നാലെ പെന്‍റഗൺ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നിലവിൽ സർവീസിലുള്ള ട്രാൻസ്ജെൻഡർ സൈനികരെ രണ്ടു മാസത്തിനുള്ളിൽ ഒഴിവാക്കാനുള്ള നടപടി പെന്‍റഗൺ പ്രഖ്യാപിച്ചത്. ട്രാൻസ്ജെൻഡർ സൈനികരെ കണ്ടെത്താനുള്ള നടപടിക്രമം 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. യു എസ് സൈന്യത്തിൽ 15000 ട്രാൻസ്ജെൻഡറുകൾ ജോലി ചെയ്യുന്നുണ്ട്.
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് അമേരിക്കയല്ല, യൂറോപ്പാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വൈറ്റ് ഹൗസിലെത്തിയ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിക്ക് വൻ തിരിച്ചടി എന്നതാണ്. വൈറ്റ് ഹൗസിലെ ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ രൂക്ഷമായ തർക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്. മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാറിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് സെലൻസ്കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. തർക്കത്തിനുപിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് നേരത്തേ സെലന്‍സ്കി പറഞ്ഞിരുന്നു. എന്നാല്‍ സമ്മർദ്ദം ശക്തമായതോടെ ഉറപ്പ് ലഭിക്കാതെ തന്നെ കരാറിന് സെലന്‍സ്കി തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിടാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam