ലോകത്തിന്‍റെ സമാധാനം കെടുത്തി ട്രംപിന്‍റെ പ്രഖ്യാപനം, ഇറാനുമായി കരാറിലെത്താൻ തയാറല്ലെന്ന് തുറന്നടിച്ചു; റഷ്യൻ എണ്ണ വിഷയത്തിൽ ന്യായീകരണവും

Published : Mar 15, 2026, 08:28 AM IST
US President Donald Trump

Synopsis

ഇറാനുമായി ഒരു കരാറിന് നിലവിൽ തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്നതിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം, റഷ്യൻ എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തിയതിനെ ന്യായീകരിക്കുകയും ചെയ്തു.

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താൻ താൻ നിലവിൽ തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങൾ ഉന്നയിച്ചു. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ഖമേനിയുടെ മരണത്തെക്കുറിച്ച് പുറത്തുവരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്‍റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച ഭരണാധികാരികളാകാൻ ശേഷിയുള്ള പലരും നിലവിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍ഫെ മറുപടി.

റഷ്യൻ എണ്ണയിൽ ന്യായീകരണം

അതേസമയം, ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയുടെ എണ്ണമേഖലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താനുള്ള തന്‍റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് എണ്ണ ആവശ്യമാണെന്നും നിലവിലെ പ്രതിസന്ധി അവസാനിച്ചാലുടൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ നിന്നുള്ള സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങൾക്ക് സഹായം ആവശ്യമില്ലാത്ത അവസാനത്തെ വ്യക്തി വോളോഡിമർ സെലൻസ്‌കിയാണെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യത്തിനുള്ള പരിചയം പങ്കുവെക്കാമെന്ന സെലൻസ്‌കിയുടെ വാഗ്ദാനത്തെ തള്ളിക്കളയുന്നതായിരുന്നു ട്രംപിന്‍റെ ഈ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826
യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും