'മുഹമ്മദ് നിങ്ങൾ രാത്രി ഉറങ്ങാറുണ്ടോ? എങ്ങനെയാണ് ഇത് സാധിക്കുന്നത്'; സൗദി രാജകുമാരനെ വാനോളം പുകഴ്ത്തി ട്രംപ്

Published : May 14, 2025, 12:18 PM ISTUpdated : May 14, 2025, 12:20 PM IST
'മുഹമ്മദ് നിങ്ങൾ രാത്രി ഉറങ്ങാറുണ്ടോ? എങ്ങനെയാണ് ഇത് സാധിക്കുന്നത്'; സൗദി രാജകുമാരനെ വാനോളം പുകഴ്ത്തി ട്രംപ്

Synopsis

വിമർശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒബിസിനസ് കേന്ദ്രമാക്കി വളർത്തിയതിന് രാജകുമാരനെ ട്രംപ് പ്രശംസിച്ചു.

റിയാദ്: റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിയാദിൽ ബിസിനസ് ഉന്നതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സൗദി രാജകുമാരനെ പ്രശംസിച്ചത്. നിങ്ങൾ രാത്രിയിൽ ഉറങ്ങാറുണ്ടോ എന്നാണ് ട്രംപ് ചോദിച്ചത്. വിമർശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒബിസിനസ് കേന്ദ്രമാക്കി വളർത്തിയതിന് രാജകുമാരനെ ട്രംപ് പ്രശംസിച്ചു.

മുഹമ്മദ് നിങ്ങൾ രാത്രി ഉറങ്ങാറുണ്ടോ? ഇത്രയധികം ജോലി ഭാരത്തിനിടയിൽ എങ്ങനെ സ്വസ്ഥമായി ഉറങ്ങും? അദ്ദേഹം നമ്മളിൽ പലരേയും പോലെ രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്ക് ഒരിക്കലും വികസനത്തിന്റെ വാഗ്ദത്ത ഭൂമിയിലേക്ക് ജനത്തെ എത്തിക്കാൻ സാധിക്കാറില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രശംസ തേട്ട്  പ്രശംസിച്ചപ്പോൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുഞ്ചിരിച്ചു.

വിമർശകരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് കഴിഞ്ഞ എട്ട് വർഷമായി സൗദിയുടെ വളർച്ച സാധ്യമാക്കിയത്. നിങ്ങൾ ചെയ്ത കാര്യങ്ങൾ സാധ്യമാണോയെന്ന് വിമർശകർ സംശയിച്ചു. തനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. മുഹമ്മദ് ബിൻ സൽമാന്റെയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെയും അഭ്യർത്ഥനപ്രകാരം സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്