അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്, 163 ബില്യൺ ഡോളർ വെട്ടി, വിവിധ മേഖലകളെ ബാധിക്കും

Published : May 02, 2025, 11:40 PM ISTUpdated : May 16, 2025, 11:19 PM IST
അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്, 163 ബില്യൺ ഡോളർ വെട്ടി, വിവിധ മേഖലകളെ ബാധിക്കും

Synopsis

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകളെ ഈ കടുത്ത നടപടി ബാധിക്കും

ന്യൂയോർക്ക്: അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്. അടുത്ത വർഷത്തേക്കുള്ള ബജറ്റ് നിർദേശങ്ങൾ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് 163 ബില്യൺ ഡോളറിന്‍റെ ചിലവ് നിർത്തലാക്കുമെന്ന് വ്യക്തമാക്കി. അമേരിക്കൻ സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകൾക്ക് ഇത് ബാധകമാകും. പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനം ഉയർത്തിയിട്ടുണ്ട്. ഇത് ഒരു ട്രില്യൻ ഡോളർ ആക്കാനും പ്രസിഡന്‍റ് ട്രംപ് നിർദേശിച്ചിട്ടുണ്ട്. ബജറ്റ് നിർദേശങ്ങൾ യുഎസ് കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി എന്നതാണ്. അമേരിക്കയുടെ യു എൻ അംബാസ്സഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്. അതേസമയം, വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ പുതിയ യു എൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ  അമേരിക്കയുടെ യു എൻ മിഷന്  മൈക്ക് വാൾട്സ് നേതൃത്വം നൽകും.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യു എസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് വാൾട്ട്സ് സുപ്രധാന സ്ഥാനത്തുനിന്ന് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം