ട്രംപിന്‍റെ വന്‍ വിജയാഘോഷ പാര്‍ട്ടി ശോകമൂകമായത് ഇങ്ങനെ; വോട്ടെണ്ണല്‍ ദിനത്തില്‍ സംഭവിച്ചത്

By Web TeamFirst Published Nov 9, 2020, 7:37 AM IST
Highlights

ട്രംപ് വൈകുന്നേരം പാര്‍ട്ടിയില്‍ കുറച്ച് സമയം സാന്നിധ്യം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവിടെ കൂടിയ അടുത്ത ചിലരുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ട്രംപ് സമയം കണ്ടെത്തി. 

വാഷിംങ്ടണ്‍: വൈറ്റ് ഹൌസില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ട്രംപ് വിജയാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. വിജയ പാര്‍ട്ടിയിലേക്ക് 400 പേരെ ക്ഷണിച്ചിരുന്നു എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ക്ഷണിച്ചവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് പാര്‍ട്ടിക്ക് എത്തിയത്. അതില്‍ ഏറെയും ട്രംപുമായി അടുത്ത ഫോക്സ് ന്യൂസ് ആള്‍ക്കാരും, ഗവണ്‍മെന്‍റിലെ ആള്‍ക്കാരുമാണ്.

ട്രംപ് വൈകുന്നേരം പാര്‍ട്ടിയില്‍ കുറച്ച് സമയം സാന്നിധ്യം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവിടെ കൂടിയ അടുത്ത ചിലരുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ട്രംപ് സമയം കണ്ടെത്തി. പാര്‍ട്ടി ഹാളില്‍ വലിയ ടെലിവിഷനുകള്‍ സ്ഥാപിച്ചിരുന്നു. 

ഇതിനുപുറമേ വൈറ്റ് ഹൗസിലുടനീളം സ്ഥാപിച്ച വലിയ ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്തത് ഫോക്‌സ് ന്യൂസായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ സുപ്രധാനഘട്ടത്തില്‍ ബൈഡന്‍ അരിസോണയില്‍ വിജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ വൈറ്റ് ഹൌസിലെ അന്തരീക്ഷം ആകെ മാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ട്രംപ് ക്യാമ്പും, വിജയാഘോഷ പാര്‍ട്ടിയും എല്ലാ ശോക മൂകമായി

ട്രംപുമായി അനുകൂലമെന്ന് കരുതുന്ന ഫോക്സ് ന്യൂസ് ഇത്തരം പ്രഖ്യാപനം ആദ്യം നടത്തിയത് ട്രംപ് ക്യാമ്പിനെ ഞെട്ടിച്ചു. ഉടന്‍ തന്നെ ട്രംപിന്‍റെ പ്രധാന ഉപദേശിയും, മകളുടെ ഭര്‍ത്താവുമായ കുഷ്‌നര്‍ ഫോക്‌സ് ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്കുമായി ബന്ധപ്പെട്ടു. കെല്ലിയാന്‍ കോണ്‍വേയും മറ്റ് ഉന്നത ഉപദേശകരും ഫോക്‌സ് ന്യൂസ് വ്യക്തികള്‍ക്ക് പരാതി നല്‍കി. 

അരിസോണയില്‍ ട്രംപിന്റെ നഷ്ടം ജോര്‍ജിയയില്‍ അദ്ദേഹത്തിന് ഉണ്ടായേക്കാവുന്ന നഷ്ടം, എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ വന്നു. ഇതിന് പിന്നാലെയാണ് ട്രംപ് സ്വന്തം പ്രസ്താവന നടത്തുമെന്ന് ട്വിറ്ററില്‍ അറിയിച്ചതും, നിരവധി ട്വീറ്റുകള്‍ ഇടാന്‍ ആരംഭിച്ചതും എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്.
 

click me!