ട്രംപ് ഇന്ന് യുഎഇയിൽ, സ്വീകരിക്കാൻ വൻ സന്നാഹങ്ങളുമായി രാജ്യം

Published : May 15, 2025, 02:20 PM ISTUpdated : May 15, 2025, 02:25 PM IST
ട്രംപ് ഇന്ന് യുഎഇയിൽ, സ്വീകരിക്കാൻ വൻ സന്നാഹങ്ങളുമായി രാജ്യം

Synopsis

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും

റിയാദ്: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. ഖത്തറിൽ നിന്നും പ്രാദേശിക സമയം രണ്ട് മണിക്ക് ട്രംപ് പുറപ്പെടും. 3.10ഓട് കൂടി യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. യുഎഇയിൽ എത്തിയ ശേഷം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. കൂടാതെ, വിവിധ മേഖലകളിൽ യുഎഇ- യുഎസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാ​ഗമായുണ്ടാകും. ഇതിന് പുറമെ അബുദാബിയിലെ ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും സന്ദർശിക്കുകയും ചെയ്യും.  

ഇതാദ്യമായല്ല ട്രംപ് യുഎഇ സന്ദർശിക്കുന്നത്. ഔദ്യോ​ഗിക സന്ദർശനങ്ങൾക്ക് പുറമേ വ്യക്തിപരമായ കാരണത്താൽ ട്രംപ് യുഎഇയിൽ എത്തിയിട്ടുണ്ട്. 2014ലാണ് ട്രംപ് അവസാനമായി ഇവിടെയെത്തിയത്. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 2008ൽ അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷ് യുഎഇയിൽ എത്തിയിരുന്നു. ട്രംപിനെ സ്വീകരിക്കാൻ വലിയ സജ്ജീകരണങ്ങളാണ് രാജ്യം നടത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 മിനിറ്റ് കാത്തു, പിന്നെ ഇടിച്ചുകയറി പാക് പ്രധാനമന്ത്രി; മുറിയിലുള്ളത് പുടിനും തുർക്കി പ്രസിഡന്‍റും, കടുത്ത പരിഹാസമേറ്റ് ഷെഹ്ബാസ് ഷെരീഫ്
ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി