
വാഷിംഗ്ടണ്‍ : റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ പ്രതീക്ഷയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ 'സ്പുട്നിക്ക് 5' ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കയുടെ കോവാക്സിനും ഉടൻ പരീക്ഷിച്ച് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
കൂടുതലായി ഒന്നും റഷ്യന്‍ വാക്സിന് സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ തന്നെ അമേരിക്ക വാക്സിൻ പരീക്ഷിച്ച് വിപണിയിലെത്തിക്കും. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിന് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുചിന് അറിയിച്ചത്. റഷ്യ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് വാക്സിന് നല്കി തുടങ്ങും. തന്റെ മകള്‍ക്ക് ആദ്യം വാക്സിന് എടുത്തുവെന്നാണ് നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്.
അതേ സമയം റഷ്യ വാക്സിന് പരീക്ഷണത്തിന്റെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിയെന്ന വിമര്‍ശനത്തെ ന്യായീകരിച്ചാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. അവര്‍ ചില ട്രയലുകള്‍ വേണ്ടെന്ന് വച്ചതായി അറിയുന്നു. ഞങ്ങള്‍ക്ക് തോന്നുന്നത് ഇത് ഈ ഗവേഷണത്തില്‍ അത്യവശ്യമായ ഒരു നീക്കം തന്നെയാണ് എന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam