പലവട്ടം അന്വേഷിച്ചിട്ടും ഒന്നും കിട്ടാത്ത കേസ്, പുതിയ കണ്ടെത്തലെന്ന് ട്രംപ്, 2020 തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം, ചുമ്മാ പറയുന്നതെന്ന് മാധ്യമങ്ങൾ

Prabeesh PP   | news 18
Published : Jul 17, 2026, 11:25 AM IST
Donald trump

Synopsis

2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന പഴയ ആരോപണം വീണ്ടും ഉന്നയിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചെന്നാണ് അവകാശവാദം.

വാഷിംഗ്ടൺ: 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണം വീണ്ടും സജീവമാക്കി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ വെളിപ്പെടുത്തുന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതോടെ, രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും ഈ വിഷയം ചർച്ചയായിരിക്കുകയാണ്.എന്നാൽ, ട്രംപിന്റെ ഈ 'പുതിയ വെളിപ്പെടുത്തലുകൾ' മുൻപും പലതവണ ഉന്നയിക്കപ്പെട്ടവയാണെന്നതാണ് ശ്രദ്ധേയം. 2020-ലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സമാനമായ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. ഇത് വലിയ നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും വഴിവെക്കുകയും ചെയ്തിരുന്നു.

അന്വേഷണങ്ങൾ തള്ളിയ പഴയ വാദങ്ങൾ

ട്രംപ് ഇപ്പോൾ ഉന്നയിക്കുന്ന പല ആരോപണങ്ങളും ഇതിനകം തന്നെ ഒന്നിലധികം ഏജൻസികൾ വിശദമായി അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയവയാണ്. തിരഞ്ഞെടുപ്പിൽ വ്യാപകമായ തട്ടിപ്പ് നടന്നുവെന്ന വാദത്തിന് തെളിവ് കണ്ടെത്താൻ അന്നത്തെ അന്വേഷണങ്ങൾക്കൊന്നും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ വാദങ്ങൾ പുതിയ രൂപത്തിൽ ട്രംപ് വീണ്ടും അവതരിപ്പിക്കുന്നത്.പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ എന്ന് ട്രംപ് പറയുമ്പോഴും, എന്താണ് ആ തെളിവുകൾ എന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കാനുള്ള നീക്കമായാണ് ഇതിനെ പലരും കാണുന്നത്. മുൻപ് ഉന്നയിച്ച ആരോപണങ്ങൾ തന്നെ വീണ്ടും പറയുന്നതിലൂടെ, തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുക എന്ന തന്ത്രം തന്നെയാണ് ട്രംപ് ആവർത്തിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക; വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം
'വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ