സമാധാന നൊബേൽ മാത്രമല്ല, അർഹതപ്പെട്ട മറ്റൊരു പുരസ്കാരം കൂടി തനിക്ക് നിഷേധിക്കപ്പെട്ടെന്ന് ട്രംപ്

Published : Oct 22, 2026, 07:29 PM IST
Donald Trump

Synopsis

നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അമർഷമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന് അവകാശപ്പെട്ടു. പുലിറ്റ്സർ നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ തെറ്റാണെന്നും തന്‍റെ എഴുത്തിന് പുരസ്കാരം അർഹിച്ചിരുന്നുവെന്നുമാണ് സൗത്ത് കരോലിനയിലെ റാലിയിൽ അദ്ദേഹം പറഞ്ഞത്.

വാഷിങ്ടണ്‍: നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അമർഷമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മറ്റൊരു പ്രശസ്ത ബഹുമതിയായ പുലിറ്റ്സർ പുരസ്കാരത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സൗത്ത് കരോലിനയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവേയാണ് നൊബേൽ പുരസ്കാരവും പുലിറ്റ്സർ പുരസ്കാരവും നിഷേധിക്കപ്പെട്ടതിന്‍റെ അമർഷം ട്രംപ് പങ്കുവച്ചത്. പുലിറ്റ്സർ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ തെറ്റാണെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.

"എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല, പുലിറ്റ്സർ സമ്മാനവും ലഭിച്ചില്ല. എഴുത്തിന് എനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു" എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമപ്രവർത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടങ്ങൾക്കാണ് പുലിറ്റ്സർ സമ്മാനം നൽകുന്നത്. ഇതിൽ ഏത് മേഖലയിലാണ് ട്രംപിന്‍റെ മികവെന്ന് വ്യക്തമല്ല.

"പുലിറ്റ്സർ പുരസ്കാരം ലഭിച്ച ആളുകൾക്ക് അത് ലഭിക്കാൻ അർഹതയുണ്ടായിരുന്നില്ല, നിങ്ങൾക്കറിയാമോ? റഷ്യ, റഷ്യ, റഷ്യ എന്ന വിഷയത്തിലെ അവരുടെ കൃത്യവും അത്ഭുതകരവുമായ എഴുത്തിനാണ് അവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചത്. എന്നാൽ അവർക്ക് തെറ്റിപ്പോയി, എല്ലാവർക്കും തെറ്റിപ്പോയി" എന്നാണ് ട്രംപ് പരിഹസിച്ചത്. വീണ്ടും പ്രസിഡന്‍റായ ശേഷം മരുന്നുകളുടെ വില കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളും കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് പോലെയുള്ള ലക്ഷ്യങ്ങളും അദ്ദേഹം ഓരോന്നായി വിശദീകരിച്ചു.

തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ, 1987-ൽ ട്രംപ് തന്റെ പേരിൽ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ദി ആർട്ട് ഓഫ് ദി ഡീൽ" എന്നാണ് പുസ്തകത്തിന്‍റെ പേര്. ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലായി ഇരുപതോളം പുസ്തകങ്ങൾ ട്രംപിന്‍റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദീന മേഖലയിലേക്കും റിയാദിലേക്കും ഹൂതികളുടെ ആക്രമണം; നാലു ഡ്രോണുകൾ തകർത്തു
മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കി, പിന്നാലെ വീടും കൈക്കലാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം യുഎസിൽ