ചൈനയ്ക്കെതിരെ തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ്

By Web TeamFirst Published Apr 19, 2020, 8:52 AM IST
Highlights

ട്രംപിന് പിന്നാലെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗങ്ങളും കൊവിഡ് വൈറസിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ പ്രതികരിക്കുന്നുണ്ട്. 

വാ​ഷിം​ഗ്ട​ണ്‍:  കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വീണ്ടും. കോ​വി​ഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന് ചൈന പ്രത്യഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപ് പറയുന്നത്.

അവരുടെ അന്വേഷണത്തില്‍ എന്താണ് കണ്ടെത്തുന്നത് എന്ന് കാണാം, അതിനൊപ്പം ഞങ്ങള്‍ (അമേരിക്കയും) അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ചത്തെ വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്ത സമ്മേളനത്തിലാണ് ഇത്തരം ഒരു പ്രസ്താവന ട്രംപ് നടത്തിയത്. എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍, തെറ്റ് തെറ്റ് തന്നെയാണ്. എന്നാല്‍ അവര്‍ (ചൈന) അറിഞ്ഞുകൊണ്ട് ഇതിന് ഉത്തരവാദിയാണെങ്കില്‍ അതിന് തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ട്രംപ് പറഞ്ഞു.

ട്രംപിന് പിന്നാലെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗങ്ങളും കൊവിഡ് വൈറസിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ പ്രതികരിക്കുന്നുണ്ട്. അമേരിക്കയിലെ ചില സംഘടനകളും വ്യക്തികളും അമേരിക്കയില്‍ കൊവിഡ് വരുത്തിയ പ്രശ്നങ്ങള്‍ക്ക് കാരണം ചൈനയാണ് എന്ന ആരോപിച്ച് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

 ചൈ​ന വ​സ്തു​താ​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ങ്കി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലൈ മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞേ​നെ എ​ന്നും അ​മേ​ര​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കിയിരുന്നു. വു​ഹാ​നി​ലെ വൈ​റ​സ് ലാ​ബി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക. അ​ത് ല​ഭി​ച്ച​തി​നു ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അമേരിക്കയില്‍ അതേ സമയം സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാൽ, പ്രതിസന്ധി രൂക്ഷമായ ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകൾ ഈ കൊവിഡ് കാലത്തും അവശ്യ സർവീസ് ആയി പ്രവർത്തിച്ച് വരുകയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

click me!