'അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കും'; ഭീഷണിയുമായി ട്രംപ്

Published : Feb 27, 2025, 09:05 AM IST
'അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കും'; ഭീഷണിയുമായി ട്രംപ്

Synopsis

അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും എന്ന് ട്രംപ്. 

വാഷിങ്ടണ്‍ :അജ്ഞാത സ്രോതസുകളില്‍ നിന്ന് വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്.

'ഞാന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്.  സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കും. അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും' എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്‍റെ ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്ചേര്‍ഡ് അമേരിക്ക' എന്ന പുസ്തകം പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ നീക്കം.

Read More: ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം: ചെലവ് ചുരുക്കിയില്ലെങ്കിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മസ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം