ടെക് സപ്പോർട്ട് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് ഇന്നലെ ഇലോൺ മസ്ക് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോ​ഗത്തിൽ പങ്കെടുത്തത്.

അമേരിക്കയിൽ സർക്കാർ ജീവനക്കരുടെ കൂട്ട പിരിച്ചുവിടൽ തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പരിഷ്കരണ നടപടികൾ അനിവാര്യമാണെന്നും ട്രംപ് വ്യക്തമാക്കി. റഷ്യ യുക്രൈൻ സമാധാന കരാർ നടപ്പാക്കുക എളുപ്പമല്ലെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം ട്രംപ്. അതേ സമയം യുക്രൈൻ പ്രസിഡൻറ് വ്ലോദിമർ സെലെൻസ്‌കി നാളെ വാഷിംഗ്ടണിലെത്തും.ധാതു ഖനന കരാർ ഒപ്പ് വെക്കുമെന്നും റിപ്പോർട്ടുകൾ. 

ടെക് സപ്പോർട്ട് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് ഇന്നലെ ഇലോൺ മസ്ക് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോ​ഗത്തിൽ പങ്കെടുത്തത്. ആദ്യം സംസാരിക്കാൻ അവവസരം ലഭിച്ചതും ഇലോൺ മസ്കിനു തന്നെയായിരുന്നു. സർക്കാർ ചെലവ് ചുരുക്കിയില്ലെങ്കിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുെം ഇലോൺ മസ്ക് യോ​ഗത്തിൽ പറഞ്ഞു. അടുത്ത വർഷത്തോടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളർ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേർത്തു. അതേ സമയം ചില കാബിനറ്റ് അം​ഗങ്ങൾക്ക് മസ്കിന്റെ പ്രവർത്തനങ്ങളിൽ നേരിയ വിയോജിപ്പുകളുണ്ടെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ ഡോജ് ടീമിന്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരെ ഇനിയും പിരിച്ചു വിടാനുള്ള നടപടികൾക്ക് ക്യാബിനറ്റിൽ ധാരണയായി. 

ട്രംപ് പറഞ്ഞ 'ഗോള്‍ഡ് കാര്‍ഡ്', സമ്പന്നര്‍ക്ക് പൗരത്വത്തിന് എളുപ്പ വഴി; 50 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...