'അസ്വസ്ഥരാണവർ, ഒരു ഒത്തുതീർപ്പിന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്'; രണ്ടിലൊന്ന് ഉടൻ തീരുമാനിക്കുമെന്നും ട്രംപ്; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ

Published : Jul 16, 2026, 12:56 PM IST
trump iran talks ceasefire us iran tensions hormuz sanctions middle east

Synopsis

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയപ്പോൾ, ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാനും തിരിച്ചടിച്ചു. നാല് മാസത്തിലേറെയായി തുടരുന്ന സംഘർഷം ഇപ്പോൾ ലോകത്തിലെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഇറാനെ പരാജയപ്പെടുത്തുമെന്നും വളരെ പെട്ടെന്ന് തന്നെ അവർ തോൽവി സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയ ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ നീക്കങ്ങളിൽ ഇറാൻ അസ്വസ്ഥരാണെന്നും ഒത്തുതീർപ്പിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഒത്തുതീർപ്പിലെത്തണോ അവസാനിപ്പിക്കണോ എന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്ന് ഇറാന്റെ മധ്യസ്ഥ ചർച്ചകളിലെ പ്രധാനി മുഹമ്മദ് ബഖീർ ഖാലിബാഫ് പ്രസ്താവിച്ചു. അനിവാര്യവും നിലനിൽപ്പിന് വേണ്ടിയുള്ളതുമായ യുദ്ധത്തിലാണ് തങ്ങളെന്നും ഖാലിബാഫ് വ്യക്തമാക്കി. മേഖലയിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നത് തുടരുമെന്ന് ഇറാന്റെ ശക്തമായ റെവല്യൂഷണറി ഗാർഡ്സും പ്രതികരിച്ചു. സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒന്നാക്കി മാറ്റാമെന്ന് അമേരിക്ക കരുതേണ്ടെന്നും യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും പറഞ്ഞ റെവല്യൂഷണറി ഗാർഡ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി, അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി. അതേസമയം, 2024-ൽ തടവിലാക്കിയ അമേരിക്കൻ വനിതയെ രാജ്യം വിടാൻ ഇറാൻ അനുവദിച്ചതായി ട്രംപ് അറിയിച്ചു. അവർ ഇപ്പോൾ സുരക്ഷിതയായി ഇറാന് പുറത്തെത്തിയെന്നും ഇറാന്റെ നല്ല മനസ്സിനെ അമേരിക്ക അഭിനന്ദിക്കുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.

നാല് മാസത്തിലേറെയായി തുടരുന്ന ഇറാൻ യുദ്ധം ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. ഇറാനിയൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോൾ, തങ്ങൾ നിശ്ചയിച്ചിട്ടുള്ള പാത പിന്തുടരാത്ത കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തുന്നുണ്ട്. ലോകത്തിലെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഒമാനും ഇറാനും ഇടയിലുള്ള ഈ കടലിടുക്കാണ് എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ നിന്നുള്ള ഏക സമുദ്രപാത. 33 കിലോമീറ്ററാണ് കടലിടുക്കിൻ്റെ ഏറ്റവും കുറഞ്ഞ വീതി. ഇതിലൂടെ ഇരുവശത്തേക്കുമുള്ള കപ്പൽ പാതയ്ക്ക് 3 കിലോമീറ്റർ വീതി മാത്രമാണുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
ഖാർഗ് ദ്വീപ് പിടിച്ചെടുക്കൽ മുതൽ നിഗൂഢ പിക്കാക്സ് മൗണ്ടൻ ആക്രമിക്കൽ വരെ പരിഗണനയിൽ; ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്