'മികച്ച നേതാവ്, വിശ്വസ്തനായ സുഹൃത്ത്'; മോദിക്ക് ജന്മദിനാശംസകളുമായി ഡോണൾഡ് ട്രംപ്

Web Desk   | Asianet News
Published : Sep 18, 2020, 10:07 AM IST
'മികച്ച നേതാവ്, വിശ്വസ്തനായ സുഹൃത്ത്'; മോദിക്ക് ജന്മദിനാശംസകളുമായി ഡോണൾഡ് ട്രംപ്

Synopsis

ഒപ്പം ഈ വർഷം ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 

വാഷിം​ഗ്ടൺ:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70-ാം ജന്മ​ദിനാശംസകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി മികച്ച നേതാവും വിശ്വസ്തനായ സുഹൃത്തുമാണെന്ന് ട്രംപ് ട്വീറ്റിൽ കുറിച്ചു. ഒപ്പം ഈ വർഷം ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 

സെപ്റ്റംബർ 17 വ്യാഴാഴ്ചയായിരുന്നു മോദിയുടെ എഴുപതാം ജന്മദിനം. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാ​ഗങ്ങളിൽ നിന്നായി നിരവധി ആശംസകളാണ് മോദിക്ക് ലഭിച്ചത്. 'രാജ്യമെങ്ങുമുള്ള, ലോകമെങ്ങുമുള്ള ജനങ്ങൾ അവരുടെ ഹൃദ്യമായ ആശംസകൾ അറിയിച്ചിരുന്നു. ആശംസ അറിയിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട പൗരൻമാരെ പുരോ​ഗതിയിലേക്ക് നയിക്കാൻ വേണ്ടി സേവനം ചെയ്യാനുള്ള ശക്തി ഈ ആശംസകൾ എനിക്ക് നൽകുന്നു.' മോദി ട്വിറ്ററിൽ കുറിച്ചു. 

കഴിഞ്ഞ സെപ്റ്റംബറിൽ മോദി അമേരിക്ക സന്ദർശിച്ചിരുന്നു. ട്രംപിനൊപ്പം ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്ത് പ്രസം​ഗിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ട്രംപ് ​ഗുജറാത്തിലെ അഹമ്മദാബാദിലെത്തി നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്തത്. വളരെ അടുത്ത സുഹൃത്തുക്കളായാണ് മോദിയും ട്രംപും ഇടപഴകുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇരുനേതാക്കളും ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം