പാകിസ്ഥാന് കുറച്ച് നൽകി ട്രംപിന്റെ തലോടൽ, ഇന്ത്യക്ക് ഉയർന്ന താരിഫിനൊപ്പം പിഴ ഭീഷണിയും

Published : Aug 02, 2025, 08:01 AM ISTUpdated : Aug 02, 2025, 08:02 AM IST
Donald Trump on tech hiring

Synopsis

ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുകയാണെങ്കിലും, രാജ്യത്തെ കാർഷിക മേഖലയെ സംരക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.

വാഷിംഗ്ടൺ: അമേരിക്ക ഉയർന്ന താരിഫുകൾ ഇന്ത്യക്ക് ചുമത്തിയപ്പോൾ  പാകിസ്ഥാന് കുറച്ച് നൽകി. ഇന്ത്യക്ക് ചുമത്തിയ താരിഫ് 25 ശതമാനമാക്കിയപ്പോൾ പാകിസ്ഥാന് നേരത്തെ നിശ്ചിയിച്ചതിൽ നിന്ന് കുറച്ചു. ഇന്ത്യയുടെ കാർഷിക മേഖലയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് അനിശ്ചിതമായ പിഴ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, പാകിസ്ഥാൻ ഇറക്കുമതിക്കുള്ള തീരുവ 29 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചു. പട്ടികപ്പെടുത്തിയിട്ടില്ലാത്ത മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങൾക്ക് 10 ശതമാനം യുഎസ് താരിഫ് നിരക്കിന് വിധേയമാകുമെന്ന് ഉത്തരവിൽ പറയുന്നു.

ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുകയാണെങ്കിലും, രാജ്യത്തെ കാർഷിക മേഖലയെ സംരക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പുതിയ ഓർഡർ അനുസരിച്ച്, 69 വ്യാപാര പങ്കാളികൾക്ക് 10 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയർന്ന ഇറക്കുമതി തീരുവ നിരക്കുകൾ ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കും. സിറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് 41 ശതമാനവും കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് 35 ശതമാനവും ബ്രസീലിന് 50 ശതമാനവും ഇന്ത്യയ്ക്ക് 25 ശതമാനവും തായ്‌വാന് 20 ശതമാനവും സ്വിറ്റ്‌സർലൻഡിന് 39 ശതമാനവുമാണ് തീരുവ. വടക്കേ അമേരിക്കൻ വ്യാപാര ഉടമ്പടി പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന കനേഡിയൻ, മെക്സിക്കൻ വസ്തുക്കൾക്കുള്ള ഇളവ് ഇപ്പോഴും നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഫെന്റനൈലുമായി ബന്ധപ്പെട്ട തീരുവകൾക്ക് വിധേയമായ കനേഡിയൻ ഉൽപ്പന്നങ്ങളുടെ നിരക്ക് മുമ്പ് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിക്കൊണ്ട് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. മെക്സിക്കോ കഴിഞ്ഞാൽ യുഎസിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡ, യുഎസിലേക്കുള്ള ഫെന്റനൈൽ ഒഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അമേരിക്ക പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം