ഭാര്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ നഗ്നനായി 'പെട്ട്' ടിവി അവതാരകന്‍

Web Desk   | Asianet News
Published : Jun 09, 2020, 12:23 PM IST
ഭാര്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ നഗ്നനായി 'പെട്ട്' ടിവി അവതാരകന്‍

Synopsis

ഭാര്യ യോഗ ചെയ്യുന്നതിന്‍റെ വീഡിയോ എടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ നഗ്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടത്. 

ന്യൂയോര്‍ക്ക്: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ നഗ്ന ദൃശ്യങ്ങളും. തന്‍റെ ആഢംഭര വീടിന്‍റെ മട്ടുപ്പാവില്‍ നഗ്നായി നില്‍ക്കുകയായിരുന്നു ക്രിസ്. ഭാര്യ യോഗ ചെയ്യുന്നതിന്‍റെ വീഡിയോ എടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ നഗ്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആളുകള്‍ സ്ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയിരുന്നു. 

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ സഹോദരനാണ് അദ്ദേഹം. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് കൊട്ടാരസദൃശമായ തന്‍റെ വീട്ടില്‍ അദ്ദേഹം കഴിയുന്നത്. മാര്‍ച്ചില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ ക്രിസ് മാസ്ക് പോലും ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് വിവാദമായിരുന്നു.

കൊവിഡ് ബാധിച്ച് താന്‍ നേരിട്ട ആരോഗ്യപ്രശ്നങ്ങളും രോഗലക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ''വൈറസ് എന്നെ ബാധിക്കുന്നതിന് മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെയുമായിട്ടില്ല, എന്നാലും എനിക്ക് ജോലി ചെയ്യാനാകും'' എന്നാണ് ക്രിസ് രോഗമുക്തനായതിന് ശേഷം പ്രതികരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപ് ഫോണിൽ വിളിച്ചു, ഓസ്ട്രേലിയ വഴങ്ങി; ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് അഭയം നൽകി
ട്രംപിന് മറുപടിയുമായി ഐആർജിസി; 'അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്‍റെ കൈകളിൽ'