കോളജ് ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

Published : May 01, 2019, 09:21 AM IST
കോളജ് ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

Synopsis

അധ്യയന വര്‍ഷത്തിലെ അവസാന ദിവസം ആഘോഷിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് വെടിവെപ്പുണ്ടായത്.

വാഷിങ്ടണ്‍: യുഎസിലെ നോര്‍ത്ത് കരോലിന യൂനിവേഴ്സിറ്റിയില്‍ വെടിവെപ്പ്. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധ്യയന വര്‍ഷത്തിലെ അവസാന ദിവസം ആഘോഷിക്കുകയായിരുന്നു

വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളോടെല്ലാം രക്ഷപ്പെടാന്‍ യൂനിവേഴ്സിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.

പലരും ഓടി രക്ഷപ്പെട്ടു. അക്രമി കാമ്പസില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ഒറ്റയ്ക്കാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പടക്കപ്പലിലെ ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ട് യുഎസിന്‍റെ സന്ദേശം, ഏതു സമയത്തും ആക്രമണത്തിന് സജ്ജം; ഇറാനുള്ള കനത്ത മുന്നറിയിപ്പ്
'ട്രംപിനെ പ്രീണിപ്പിക്കാൻ പോയിട്ട് എന്തായി? ഇന്ത്യയെ കണ്ട് പഠിക്കൂ': ഇന്ത്യ-യുഎസ് കരാറിന് പിന്നാലെ പാകിസ്ഥാനിൽ ഷെഹബാസ് ഷരീഫിനും അസിം മുനീറിനും വിമർശനം