
വാഷിംഗ്ടൺ: ഹോർമൂസിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. കുവൈത്ത് പതാക വഹിക്കുന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദിയിലെ അസീറിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്കേറ്റു. നജ്റാൻ പ്രവിശ്യയിൽ സ്കൂളിന് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു.
ഹോർമൂസിൽ ഒരു കപ്പലാക്രമിക്കപ്പെട്ടത് ഒമാൻ തീരത്തോട് ചേർന്ന് തന്നെയാണ്. തുറമുഖത്ത് നിന്ന കപ്പലിന് നേരെയുള്ള ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായി. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഹോർമൂസിൽ നിന്ന് പുറത്തു കടക്കാനിരിക്കെയാണ് മറ്റൊരു എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ട് തീപ്പിടിച്ചത്. ഇതിലും ആർക്കും പരിക്കില്ല. ഒമാനിലെ ഇന്ത്യൻ എംബസിയാണ് കപ്പലിൽ നിന്ന് അഞ്ച് ജീവനക്കാരെ രക്ഷിച്ച കാര്യം അറിയിച്ചത്. അഞ്ച് പേരും ഇന്ത്യക്കാരാണ്. കുവൈത്തിന്റെ ഖമീസ ത്രി എന്ന കപ്പലാണിത്.
സൗദിയിൽ ഹൂത്തികളുടെ ആക്രമണം ശക്തമായി തുടരുകയാണ്. നജ്റാനിൽ സ്കൂളിൽ പതിച്ച ഡ്രോൺ അവശിഷ്ടം കാര്യമായ നാശനനഷ്ടമുണ്ടാക്കി. ആർക്കും പരിക്കില്ല. അതേസമയം അസീറിൽ പള്ളിക്ക് മേലെ പതിച്ച ബാലിസ്റ്റിക് മിസൈൽ അവശിഷ്ടം പതിച്ചാണ് ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റത്. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam