ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു; കപ്പലുകളിലെ ജീവനക്കാരെ കുറിച്ച് വിവരമില്ല

Published : Oct 15, 2026, 11:09 AM IST
Hormuz ship

Synopsis

ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. സിംഗപ്പൂർ പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കപ്പൽ മുങ്ങുകയും രണ്ടാമത്തെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയുമാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണിതെന്ന് സംശയിക്കുന്നു.

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്. മറ്റൊരു ചരക്കുകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേത് കപ്പലാണെന്ന് വ്യക്തത വന്നിട്ടില്ല.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്നർ കപ്പലാണ് മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം നടന്നുവെന്നാണ് വിവരം. രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ വിവരങ്ങളോ ഇവരുടെ ആരോഗ്യവിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ ആക്രമണം ഇറാനെതിരെ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാകണം എന്നാണ് ഇറാൻ്റെ താത്പര്യം. ഇതിനായി ഹോർമുസിൽ ആക്രമണം കടുപ്പിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി നേരത്തേ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനാൽ തന്നെ ഇറാൻ തൊടുത്തുവിട്ട മിസൈൽ ആയിരിക്കാം കപ്പലുകളിൽ പതിച്ചതെന്നാണ് സംശയം. ഹോർമുസിൽ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുത്തനെ ഉയർത്താനായാൽ അതിലൂടെ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനും തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി നൽകാനും സാധിക്കുമെന്നാണ് ഇറാൻ്റെ കണക്കുകൂട്ടൽ.നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോക്ക് തകരാറിലായത് രക്ഷ! ചിക്കാഗോയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കുരുതി നടത്താൻ പദ്ധതിയിട്ട 19-കാരൻ പിടിയിൽ
ഒമാൻ കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് അമേരിക്ക; ഹോർമുസിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയെന്ന് ഇറാൻ