കൊവിഡ് ബാധയിൽ തകർന്നടിഞ്ഞ് അമേരിക്ക; 24 മണിക്കൂറിൽ മരണം 2000

By Web TeamFirst Published May 1, 2020, 9:10 AM IST
Highlights

ബുധനാഴ്ച 2502, ചൊവ്വാഴ്ച 2207 എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകൾ. അമേരിക്കയിൽ 62906 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്. 
 

വാഷിം​ഗ്ടൺ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഏറ്റവുമധികം തകർന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2000 പേരാണ് അമേരിക്കയിൽ കൊവി‍ഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ തത്സമയ വിവരങ്ങളിൽ നിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 2023 മരണങ്ങളാണ് അമേരിക്കയിൽ ഉണ്ടായത്. ബുധനാഴ്ച 2502, ചൊവ്വാഴ്ച 2207 എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകൾ. അമേരിക്കയിൽ 62906 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്. 

മരണനിരക്കും രോ​ഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. യുഎസിലും ബ്രിട്ടനിലും അമേരിക്കയിലും നാശം വിതച്ച് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മറികടന്നാണ് അമേരിക്കയിൽ രോ​ഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. അമേരിക്കയിൽ രോ​ഗബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മരുന്ന് പരീക്ഷണം അടക്കമുള്ള മാർഗങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം.

click me!