ഒറ്റ യാത്രയ്ക്ക് 24 ലക്ഷം രൂപ ഈടാക്കി ഞെട്ടിച്ച് യൂബര്‍; വിവാഹ വാര്‍ഷിക ദിനത്തില്‍ പാപ്പരായെന്ന് ദമ്പതികള്‍

Published : Jul 12, 2023, 09:36 AM IST
ഒറ്റ യാത്രയ്ക്ക് 24 ലക്ഷം രൂപ ഈടാക്കി ഞെട്ടിച്ച് യൂബര്‍; വിവാഹ വാര്‍ഷിക ദിനത്തില്‍ പാപ്പരായെന്ന് ദമ്പതികള്‍

Synopsis

പണം പോയതറിഞ്ഞ് ഞെട്ടിയ ഇവര്‍ യൂബറുമായും ബാങ്കുമായും ബന്ധപ്പെട്ടപ്പോള്‍ കോസ്റ്റാറിക്കന്‍ കറന്‍സിയായ കോളണില്‍ നിന്ന് അമേരിക്കന്‍ ഡോളറിലേക്കുള്ള വിനിമയ നിരക്ക് കണക്കാക്കിയതിലുള്ള പിശകാണ് സംഭവിച്ചതെന്ന് മനസിലാവുകയായിരുന്നു.

ന്യൂയോര്‍ക്ക്: ഒരൊറ്റ യാത്രയ്ക്ക് 24 ലക്ഷത്തോളം രൂപ ഈടാക്കി ഉപഭോക്താക്കളെ ഞെട്ടിച്ച് യൂബര്‍. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്ന് വിദേശത്തു പോയ ദമ്പതികള്‍ക്കാണ് ഈ ദുര്യോഗം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം ഈടാക്കിയതു മൂലം അക്കൗണ്ട് കാലിയായി. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ വിഷയം പങ്കുവെച്ചതിനെ തുടര്‍ന്ന് പിഴവ് പരിഹരിച്ചതായി യൂബര്‍ അറിയിച്ചിട്ടുണ്ട്.

അമേരിക്കന്‍ ദമ്പതികളായ ഡഗ്ലസ് ഒര്‍ഡനസും ഡൊമികിന് ആഡംസും അവധിക്കാലം ആഘോഷിക്കാനായാണ് കോസ്റ്റാറിക്കയിലേക്ക് പോയത്. അവിടെവെച്ച് യാത്രയ്ക്ക് യൂബര്‍ വിളിച്ചു. ഏതാണ്ട് 55 ഡോളറാണ് (ഏകദേശം 4500 രൂപ) അവരുടെ ഒരു യാത്രയ്ക്ക് ബില്ല് വന്നത്. ഇതിന് പകരം യൂബര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കിയതാവട്ടെ 29,994 ഡോളറും (ഏതാണ്ട് 24 ലക്ഷം രൂപ). പണം പോയതറിഞ്ഞ് ഞെട്ടിയ ഇവര്‍ യൂബറുമായും ബാങ്കുമായും ബന്ധപ്പെട്ടപ്പോള്‍ കോസ്റ്റാറിക്കന്‍ കറന്‍സിയായ കോളണില്‍ നിന്ന് അമേരിക്കന്‍ ഡോളറിലേക്കുള്ള വിനിമയ നിരക്ക് കണക്കാക്കിയതിലുള്ള പിശകാണ് സംഭവിച്ചതെന്ന് മനസിലാവുകയായിരുന്നു.

ദമ്പതികള്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്കകയും ചെയ്തു. ഒരു യാത്രയ്ക്ക് 54 ഡോളറിന് പകരം 29,994 ഡോളര്‍ ഈടാക്കിയെന്നും തനിക്ക് അക്കൗണ്ടുള്ള ബാങ്കായ ആള്‍ട്യൂറ ക്രെഡിറ്റ് യൂണിയന്‍ ഈ ഇടപാട് അംഗീകരിച്ചു കൊടുത്തുവെന്നും ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ഗ്വാട്ടിമലയിലുള്ള തനിക്ക് തന്റെ അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സാണുള്ളതെന്നും ഇയാള്‍ പറഞ്ഞു. അക്കൗണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിക്കപ്പെട്ടതായി കാണിച്ച് നേരത്തെ അലെര്‍ട്ട് ലഭിച്ചിരുന്നു.

കണക്കൂകുട്ടലിലെ പിശക് സമ്മതിച്ച യൂബര്‍ പക്ഷേ അത് ബാങ്ക് വരുത്തിയ പിഴവാണെന്നാണ് ആരോപിച്ചത്. സംഭവത്തില്‍ എത്രയും വേഗം ഇടപെട്ടതായും തെറ്റായി പിടിച്ചുവെച്ച തുക വിട്ടുകൊടുത്തതായും യൂബര്‍ പിന്നീട് ട്വീറ്റ് ചെയ്തു. ബാങ്കുമായും യൂബര്‍ സപ്പോര്‍ട്ട് ടീമുമായും നടത്തിയ നിരന്തര ആശയവിനിമയത്തിനൊടുവില്‍ നാല് ദിവസം കഴിഞ്ഞ് 29000 ഡോളര്‍ തിരികെ തന്നതായും പ്രശ്നത്തില്‍ ബാങ്കും യൂബറും പരസ്‍പരം പഴി ചാരുകയാണെന്നും പിന്നീട് ദമ്പതികള്‍ ട്വീറ്റ് ചെയ്തു.

Read also:  വമ്പന്‍ റിക്രൂട്ട്‌മെന്‍റുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്; നിരവധി തൊഴിലവസരങ്ങള്‍, മുന്‍കൂട്ടി അപേക്ഷിക്കേണ്ട

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം