
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ്. ലണ്ടനിലെ കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. കോടതി ഉത്തരവ് ഇട്ടെങ്കിലും ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് അസാൻജെയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാം. വിധിക്കെതിരെ അസാൻജെയ്ക്ക് അപ്പീൽ നല്കാൻ ഇനിയും അവസരം ഉണ്ട്.
ആയിരക്കണക്കിന് അതീവ രഹസ്യ രേഖകൾ പരസ്യപ്പെടുത്തിയതിന് അമേരിക്കയിൽ നിയമ നടപടി നേരിടുകയാണ് ജൂലിയൻ അസാൻജെ. 18 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിന് എതിരെ അമേരിക്കയിൽ ഉള്ളത്. 2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ലണ്ടൻ ജയിലിലാണ് അസാൻജെ.
2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam