ബ്രിട്ടീഷ് കപ്പലിന് നേരെ മുന്നറിയിപ്പായി വെടി വെച്ചെന്ന് റഷ്യ; നിഷേധിച്ച് ബ്രിട്ടന്‍

By Web TeamFirst Published Jun 23, 2021, 7:08 PM IST
Highlights

എന്നാല്‍, റഷ്യയുടെ വാദം ബ്രിട്ടന്‍ തള്ളി. ബ്രിട്ടീഷ് റോയല്‍ നേവി കപ്പലിന് നേരെ റഷ്യയുടെ മുന്നറിയിപ്പ് വെടി പൊട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഉക്രൈനിയന്‍ കടലില്‍ നിയമങ്ങള്‍ പാലിച്ച് കപ്പല്‍ ഇപ്പോഴും ഓടുന്നുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ലണ്ടന്‍: കരിങ്കടലില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് കപ്പലിന് നേരെ മുന്നറിയിപ്പായി നിറയൊഴിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം.  ക്രീമിയക്ക് സമീപത്തെ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നതിനെ തുടര്‍ന്നാണ് പട്രോള്‍ ഷിപ്പ് മുന്നറിയിപ്പ് വെടി പൊട്ടിച്ചതെന്ന് റഷ്യ വ്യക്തമാക്കി. കപ്പല്‍ പോകുന്ന വഴിയില്‍ ജെറ്റ് വിമാനം ബോംബും വര്‍ഷിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. 

എന്നാല്‍, റഷ്യയുടെ വാദം ബ്രിട്ടന്‍ തള്ളി. ബ്രിട്ടീഷ് റോയല്‍ നേവി കപ്പലിന് നേരെ റഷ്യയുടെ മുന്നറിയിപ്പ് വെടി പൊട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഉക്രൈനിയന്‍ കടലില്‍ നിയമങ്ങള്‍ പാലിച്ച് കപ്പല്‍ ഇപ്പോഴും ഓടുന്നുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. റഷ്യന്‍ കടലില്‍ അവര്‍ ആയുധപരിശീലനം നടത്തുന്നുണ്ട്. ഇതിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചതാണ്. എന്നാല്‍ എച്ച്എംഎസിന് നേരെ മുന്നറിയിപ്പ് വെടിയോ സഞ്ചാര പാതയില്‍ ബോംബിടലോ ഉണ്ടായിട്ടില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

സൗത്ത് ക്രീമിയയിലെ കേപ് ഓഫ് ഫിയോലന്റിലാണ് സംഭവം നടന്നതെന്നായിരുന്നു റഷ്യ പറഞ്ഞിരുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രിട്ടീഷ് കപ്പല്‍ സഞ്ചാരപാത മാറ്റിയെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് അംബാസഡറെ റഷ്യ വിളിച്ചുവരുത്തുകയും ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!