സഹപ്രവർത്തകയുടെ നോട്ടം ശരിയായില്ല, പരാതിയുമായി ട്രിബ്യൂണലിൽ, 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Published : Aug 31, 2025, 09:52 AM IST
Jisna

Synopsis

40 വർഷത്തിലേറെ തൊഴിൽ പരിചയമുള്ളഡെന്റൽ നഴ്‌സായ 64 കാരിയായ മൗറീൻ ഹോവിസൺ, എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിൽ പരുഷമായ പെരുമാറ്റവും, ഒറ്റപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ഇകഴ്ത്തൽ എന്നിവ നേരിട്ടതായും വ്യക്തമായതിനെ തുടർന്നാണ് നഷ്ടപരിഹാരം ലഭിച്ചത്.

ലണ്ടൻ: സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും അവഹേളനവും നേരിട്ട ഡെന്റൽ നഴ്‌സിന്റെ പരാതിയിൽ 30 ലക്ഷം രൂപ (25,254 പൗണ്ട്) പിഴയടക്കാൻ ബ്രിട്ടനിലെ തൊഴിൽ ട്രിബ്യൂണലിന്റെ വിധി. കണ്ണുരുട്ടൽ പോലുള്ള പ്രവൃത്തികൾ ജോലിസ്ഥലത്തെ പീഡനമായി കണക്കാക്കാമെന്നും, ജീവനക്കാർ മറ്റുള്ളവർക്കെതിരെ അത്തരത്തിൽ പെരുമാറിയാൽ തൊഴിലുടമകളെ ഉത്തരവാദികളാക്കുമെന്നും വിധി വ്യക്തമാക്കി. ചെറിയ പ്രവൃത്തികൾ വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും കാര്യമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് , 40 വർഷത്തിലേറെ തൊഴിൽ പരിചയമുള്ളഡെന്റൽ നഴ്‌സായ 64 കാരിയായ മൗറീൻ ഹോവിസൺ, എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിൽ പരുഷമായ പെരുമാറ്റവും, ഒറ്റപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ഇകഴ്ത്തൽ എന്നിവ നേരിട്ടതായും വ്യക്തമായതിനെ തുടർന്നാണ് നഷ്ടപരിഹാരം ലഭിച്ചത്.

2024 ജൂലൈയിൽ പ്രാക്ടീസ് ഏറ്റെടുത്തതിനെത്തുടർന്ന് പുതിയ ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്‌ന ഇക്ബാലുമായുള്ള ഹോവീസണിന്റെ ബന്ധം തകർച്ചയിലായിരുന്നെന്നും എന്ന് ട്രൈബ്യൂണൽ കേട്ടു.

ഇന്ത്യയിൽ യോഗ്യതയുള്ള ഒരു ദന്തഡോക്ടറായിരുന്നെങ്കിലും യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ഇഖ്ബാൽ, വർഷങ്ങളായി അവർ വഹിച്ചിരുന്ന ഹോവീസണിന്റെ റിസപ്ഷനിസ്റ്റ് ചുമതലകൾ ഏറ്റെടുത്തു. ദി മെട്രോയുടെ റിപ്പോർട്ട് പ്രകാര , മൗറീൻ ഹോവിസൺ ജിസ്ന ഇഖ്ബാലുമൊത്ത് ജോലി ചെയ്തപ്പോൾ പരുഷമായും അനാദരവോടെയും പെരുമാറിയെന്ന് ആരോപിച്ചു. സഹപ്രവർത്തകൻ തന്നെ പലതവണ അവഗണിക്കാറുണ്ടെന്നും സംസാരിച്ചാൽ തുറിച്ചുനൊക്കുമെന്നും അവർ പരാതിപ്പെട്ടു.

എന്നാൽ ജിസ്ന ഇഖ്ബാൽ ആരോപണങ്ങൾ നിരസിച്ചു. 2024 സെപ്റ്റംബറിൽ ഹോവീസൺ ജോലിസ്ഥലത്ത് പൊട്ടിക്കരഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേത്തുടർന്ന് ക്ലിനിക് ഉടമയായ ഡോ. ഫാരി ജോൺസൺ വിതയത്തിലുമായി കൂടിക്കാഴ്ച നടത്തി. വെറും ഒരു ക്ലീനറായി ചുരുങ്ങി എന്ന് അവൾ ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. പിറ്റേന്ന്, ഹോവീസൺ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, ജിസ്ന ഇഖ്ബാൽ റിസപ്ഷനിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചു. തുടർന്ന് സമ്മർദ്ദം കാരണം ഹോവീസണിന് പാനിക് അറ്റാക്ക് ഉണ്ടായി. തുടർന്നാണ് ട്രിബ്യൂണലിനെ സമീപിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്