
കീവ്: യുക്രൈന്‍ (Ukraine) തലസ്ഥാനമായ കീവ് (Keiv) പിടിച്ചെടുക്കാനും സര്‍ക്കാറിനെ അട്ടിമറിക്കാനും പരാജയപ്പെട്ടതിനെത്തുടർന്ന് റഷ്യ (Russia) യുക്രൈനില്‍ ഒരു "കൊറിയൻ സാഹചര്യം" ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്‍ പ്രസ്താവിച്ചു. രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യന്‍ പദ്ധതിയെന്നാണ് യുക്രൈന്‍ മിലിട്ടറി ഇന്റലിജൻസ് മേധാവി (Ukraine Intelligence chief) പറയുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ക്കിടയിലും അല്ലാത്ത പ്രദേശങ്ങൾക്കിടയിൽ വിഭജന രേഖ വരയ്ക്കാനുള്ള ശ്രമത്തിലാണ്”, യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി ജനറൽ കിറിലോ ബുഡനോവ് ഞായറാഴ്ച മന്ത്രാലയത്തിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പറഞ്ഞു.
"ഉക്രെയ്നിൽ ഉത്തര, ദക്ഷിണ കൊറിയകൾ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. എല്ലാത്തിനുമുപരി, ഇത് രാജ്യത്തെ മൊത്തെ കീഴപ്പെടുത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ”ബുഡനോവ് പറഞ്ഞു.
1950-53 ലെ കൊറിയന്‍ യുദ്ധം ഔദ്യോഗിക വെടിനിര്‍ത്തല്‍ ഇല്ലാതെയാണ് അവസാനിച്ചത്,അതിന് ശേഷവും രണ്ട് കൊറിയകളും സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്. ഇതോടെ കൊറിയന്‍ ഉപദ്വീപിലെ രണ്ട് രാജ്യങ്ങള്‍ക്കിടയിലെ വിഭജനം പൂര്‍ത്തിയായി. അവരുടെ അതിർത്തി 4കിലോമീറ്റര്‍ വീതിയും 248 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശം ഇപ്പോഴും നിരായുധീകരണ രേഖ എന്നാണ് അറിയപ്പെടുന്നത്. അത്തരം ഒരു അവസ്ഥ കിഴക്കന്‍ പടിഞ്ഞാറന്‍ യുക്രൈനുകള്‍ തമ്മില്‍ ഉണ്ടായേക്കും എന്ന ആശങ്കയിലാണ് യുക്രൈന്‍ ഭരണകൂടം.
നാലാഴ്ചയിലേറെ നീണ്ട സംഘർഷത്തിന് ശേഷം, കീവ് അടക്കം യുക്രൈന്‍ നഗരവും പിടിച്ചെടുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്, റഷ്യൻ പിന്തുണയുള്ള സായുധ പോരാളികള്‍ യുദ്ധം ചെയ്യുന്ന കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് പ്രദേശം സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നാണ് മോസ്കോ വെള്ളിയാഴ്ച പറഞ്ഞത്.
ക്രിമിയയിലേക്ക് ഒരു ലാൻഡ് കോറിഡോർ സ്ഥാപിക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടതിനാൽ പദ്ധതി ഇതുവരെ തടഞ്ഞിട്ടുണ്ടെന്നും യുക്രൈന്‍ ഇന്‍റലിജന്‍സ് മേധാവി പറയുന്നത്. അസോവ് കടലിലെ നഗരം മൂന്നാഴ്ചയിലേറെയായി റഷ്യൻ സൈന്യം വളയുകയും നിരന്തരമായ ബോംബാക്രമണം നേരിടുകയും ചെയ്തു, എന്നാൽ നഗരത്തിന്റെ പ്രതിരോധക്കാർക്ക് ആയുധം താഴെയിടാനുള്ള റഷ്യൻ സേനയുടെ അന്ത്യശാസനം മരിയുപോൾ അധികൃതർ കഴിഞ്ഞയാഴ്ച നിരസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam