Ukrain European Union :'അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം': അപേക്ഷ നല്‍കി യുക്രൈന്‍

Web Desk   | Asianet News
Published : Mar 01, 2022, 06:39 AM IST
Ukrain European Union :'അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം': അപേക്ഷ നല്‍കി യുക്രൈന്‍

Synopsis

Ukrain European Union : റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകള്‍ ഒപ്പിച്ച ശേഷം പറഞ്ഞത്. 

കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്‍. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ (Ukrain) ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ (Volodymyr Zelenskyy)  കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ഇ.യു (European Union) വിനോട് അഭ്യര്‍ത്ഥിച്ചു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകള്‍ ഒപ്പിച്ച ശേഷം പറഞ്ഞത്. തന്‍റെ വസതിയില്‍ വച്ചാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകളില്‍ ഒപ്പിട്ടത്. യുക്രൈന്‍ പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്‍, യുക്രൈന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റെഫന്‍ചംഗ് എന്നിവര്‍ പ്രസിഡന്‍റിന് ഒപ്പമുണ്ടായിരുന്നു. 

അതേ സമയം  യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍ ഇറക്കിയെന്നാണ് വിവരം.  ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ സ്വകാര്യ സുരക്ഷ വിഭാഗം 'ദ വാഗ്നര്‍ ഗ്രൂപ്പാണ്' ഇതിന് പിന്നില്‍ എന്നാണ് വിവരം. 

ഈ സംഘം കീവില്‍ പ്രവേശിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മുതല്‍ യുക്രൈന്‍ സര്‍ക്കാര്‍ കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ കര്‍ഫ്യൂആണ് പ്രഖ്യാപിച്ചത്. റഷ്യന്‍ കൂലിപ്പടയെ പിടികൂടാന്‍ കൂടിയായിരുന്നു ഇത്. കര്‍ഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കില്‍ വെടിവയ്ക്കുക എന്നതായിരുന്നു യുക്രൈന്‍ സൈന്യത്തിന് കര്‍ഫ്യൂ സമയത്ത് ലഭിച്ച നിര്‍ദേശം.

മാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. പോരാട്ടം നിർത്തണമെന്നാണ് യുഎൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു. ചർച്ചകൾ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിച്ചു.

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ വ്ലാഡിമർ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. യുക്രൈൻ - റഷ്യ അടുത്ത വട്ട ചർച്ചകൾ പോളണ്ട് - ബാലറൂസ് അതിർത്തിയിൽ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രൈൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ്. 

അതിനിടെ കീവിൽ തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതായാണ് ഇവിടെ നിന്നുള്ള വിവരം. കീവിൽ കുടുങ്ങിയിരുന്ന 900 ഇന്ത്യൻ വിദ്യാർത്ഥികൾ ട്രെയിനിൽ രാജ്യത്തെ പശ്ചിമ മേഖലയിലേക്ക് യാത്ര ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സെഷൻ യുക്രൈൻ വിഷയം ചർച്ച ചെയ്തു. അഭയാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ യുഎൻ ഇടവേളകളില്ലാതെ ശ്രമിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യുക്രൈനിലെ പോരാട്ടം ഉടനടി നിർത്തണം. സൈനിക കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്നാണ് റഷ്യൻ വാദം എങ്കിലും സിവിലിയൻസ് ആക്രമിക്കപ്പെടുന്നതായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുണ്ട്. ഈ അക്രമങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്റെ പരമാധികാരം ലംഘിക്കാൻ പാടില്ല. റഷ്യയുടെ ഭാഗത്ത് നിന്നു വന്ന ആണവായുധ ഭീഷണി അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു