ലൈംഗികാതിക്രമം; ഉയർന്ന ഉദ്യോ​ഗസ്ഥനെതിരെ പരാതിപ്പെട്ട യുഎൻ‌ ജീവനക്കാരിയെ പിരിച്ചുവിട്ടു

By Web TeamFirst Published Dec 17, 2019, 5:08 PM IST
Highlights

2018ൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎന്നിലെ അസിസ്റ്റ് സെക്രട്ടറി ജനറലിനെതിരെയായിരുന്നു മാർട്ടിന പരാതിപ്പെട്ടത്. 

വാഷിങ്ടൺ: ഉയർന്ന ഉദ്യോ​ഗസ്ഥർക്കെതിരെ ലൈം​ഗിക പീഡന പരാതി ഉന്നയിച്ച യുഎൻ‌ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ ജോലിയിൽനിന്ന് പുറത്താക്കിയത്. ഉദ്യോ​ഗസ്ഥർക്കെതിരെ ലൈം​​ഗിക പരാതി നൽകിയതിലുള്ള പ്രതികാരമായാണ് തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് മാർട്ടിന  പറഞ്ഞു.

2018ൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎന്നിലെ അസിസ്റ്റ് സെക്രട്ടറി ജനറലിനെതിരെയായിരുന്നു മാർട്ടിന പരാതിപ്പെട്ടത്. ഇതിൽ പകരമെന്നോണം കഴിഞ്ഞ വെള്ളിയാഴ്ച ഉദ്യോ​ഗസ്ഥർ തന്നെ ജോലിയിൽനിന്ന് അനധികൃതമായി പിരിച്ചുവിടുകയായിരുന്നുവെന്ന് മാർട്ടിന പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ലൈം​ഗിക ആരോപണങ്ങളെല്ലാം മാർട്ടിന തള്ളുകയും ചെയ്തിരുന്നു. യുഎന്നിലെ തന്റെ സഹപ്രവർത്തകനുമായുള്ള ബന്ധം, അയാളെന്റെ കുട്ടികളുടെ അച്ഛനും എന്റെ പങ്കാളിയുമാകുമ്പോൾ എങ്ങനെയാണ് അത് ദുര്‍ന്നടത്തമാകുന്നതെന്നായിരുന്നു ആരോപണങ്ങൾക്കെതിരെ മാർട്ടിന പ്രതികരിച്ചത്. 

ലൈംഗിക കുറ്റവാളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകളോട് യുഎൻ ഇങ്ങനെയാണ് ചെയ്യുക. ഐക്യരാഷ്ട്രസഭയുടെ ആഗോള എയ്ഡ്‌സ് (യുഎൻഎയ്ഡ്സ്) പദ്ധതിയുടെ നയ ഉപദേഷ്ടാവായ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കുക എന്നത് മാത്രമാണ് അവർ ആഗ്രഹിച്ചിരുന്നതെന്നും മാർട്ടിന സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, മാർട്ടിനയെ പുറത്താക്കിയെന്ന വിവരം യുഎൻഎയ്ഡ്സ് സംഘടനാ സ്ഥിരീകരിച്ചിട്ടില്ല.

സ്വതന്ത്രമായി ന‍ടത്തിയ അന്വേഷണത്തിന്റെ ഭാ​ഗമായി കണ്ടെത്തിയ വിവരങ്ങൾ‌ അടിസ്ഥാനമാക്കി യുഎൻഎയ്ഡ്സിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. യുഎൻഎയ്ഡ്സിന്റെ കോർപ്പറേറ്റ് ഫണ്ട് ദുരുപയോ​ഗം ചെയ്തതുൾപ്പടെയുള്ള ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പരാതി പൂർണ്ണമായും വാസ്തവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും യുഎന്നിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ സിഎന്നിനോട് വ്യക്തമാക്കി.

2015ൽ യുഎന്നിലെ അസിസ്റ്റ് സെക്രട്ടറി ജനറലായിരുന്ന ലൂയിസ് ലൂറസ് തന്നെ ബലംപ്രയോ​ഗിച്ച് ചുംബിച്ചെന്നായിരുന്നു മാർട്ടിന്റെ പരാതി. മാർട്ടിന് പിന്നാലെ മറ്റ് രണ്ട് വനിതാ ജീവനക്കാരും ലൂയിസിനെതിരെ ലൈം​ഗിക പീഡന പരാതി ഉന്നയിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം, തനിക്കെതിരെ വനിതാ ജീവനക്കാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ ലൂയിസ് നിഷേധിച്ചിരുന്നു. മാർ‌ട്ടിനയുടെ പരാതിയിൽ യുഎൻ നടത്തിയ അന്വേഷണത്തിൽ തുടക്കത്തിൽ ലൂയിസിന് ക്ലീൻ ചീട്ടായിരുന്നു നൽകിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് മാർട്ടിന താൻ അനുഭവിച്ച അതിക്രമം പൊതുജനങ്ങളുടെ മുന്നിൽ തുറന്നുപറഞ്ഞത്.

ഇതിന് പിന്നാലെ 2016ൽ മാർട്ടിനയുടെ സഹപ്രവർത്തകയ്ക്കെതിരെ ലൂയിസ് യുഎന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. 2016 വരെ തന്റെ സുഹൃത്തു കൂടിയായ സഹപ്രവർത്തകയ്ക്ക് നേരെയും ലൂയിസ് അതിക്രമം തുടർന്നിരുന്നതായി മാർട്ടിന പറഞ്ഞു. തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഭയന്ന് ആരോടും പറയാതിരുന്ന അതിക്രമത്തെ കുറിച്ച് വളരെ യാദൃശ്ചികമായാണ് സുഹൃത്ത് സഹപ്രവർത്തകരോടും കുടുംബത്തോടും തുറന്നുപറഞ്ഞതെന്നും മാർട്ടിന കൂട്ടിച്ചേർത്തു.

സഹപ്രവർത്തകയ്ക്കെതിരെ പരാതിപ്പെട്ടതിന് പകരമായാണ് തനിക്കെതിരെ മാർട്ടിന ലൈം​ഗിക ആരോപണം ഉന്നയിച്ചതെന്ന് തെളിയിക്കാനായിരുന്നു ലൂയിസിന്റെ ശ്രമം. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് ലൂയിസ് പറഞ്ഞു. 2015ൽ ബാങ്കോങ്കിൽ വച്ച് നടന്നുവെന്ന് പറയുന്ന സംഭവം യുഎൻഎയ്ഡിസിനെ തന്റെ ജോലി തെറിപ്പിക്കുന്നതിനായി മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നും ലൂയിസ് കൂട്ടിച്ചേർത്തു.
 

click me!