
ബെയ്ജിംഗ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ചൈന അറിയിച്ചു. വിക്ഷേപണ തീയതി റോക്കറ്റ് ലോഞ്ച് പാഡിൽ സജ്ജമാക്കിയ ശേഷമാണ് കാലാവസ്ഥ പ്രതികൂലമാണെന്ന് വ്യക്തമായതെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ദൗത്യം യാഥാർഥ്യമാക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് താത്കാലികമായി വിക്ഷേപണം നിർത്തിവെക്കാൻ ചൈന മാനിഡ് സ്പേസ് ഏജൻസി (C M S A) തീരുമാനിച്ചത്. ഈ ആഴ്ചയിൽ വിക്ഷേപണത്തിന് അനുകൂലമായ സമയം കഴിഞ്ഞാൽ പിന്നീട് ദൗത്യത്തിന് അനുയോജ്യമായ സമയ ലഭ്യത കുറവായതിനാലാണ് വിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. പൂർണ്ണമായ ദൗത്യ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ചൈന മാനിഡ് സ്പേസ് ഏജൻസി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam