വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്ന് പുക; പൈലറ്റിന്‍റെ ഇടപെടല്‍കൊണ്ട് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

By Web TeamFirst Published Mar 25, 2019, 4:23 PM IST
Highlights

വിമാനത്തിനുള്ളില്‍ പൈലറ്റുമാര്‍ ഇരിക്കുന്ന കോക്പിറ്റ് എന്നറിയപ്പെടുന്ന ഭാഗത്താണ് പുക ഉയര്‍ന്നത്.

കാലിഡോണിയ(ഫ്രാന്‍സ്): വിമാനത്തിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 വിമാനം ഫ്രാന്‍സിലെ ന്യൂ കാലിഡോണിയയിലേക്ക് വഴി തിരിച്ചുവിട്ടു. പൈലറ്റിന്‍റെ സമയോചിതമായ ഇടപെലുകള്‍ കൊണ്ട് തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.  256 പേരുമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പുറപ്പെട്ട വിമാനമാണ് പുക ഉയര്‍ന്നതോടെ വഴിതിരിച്ചു വിട്ടത്. 

വിമാനത്തിനുള്ളില്‍ പൈലറ്റുമാര്‍ ഇരിക്കുന്ന കോക്പിറ്റ് എന്നറിയപ്പെടുന്ന ഭാഗത്താണ് പുക ഉയര്‍ന്നത്. ഇതോടെ വഴിതിരിച്ചുവിട്ട വിമാനം  ന്യൂ കാലിഡോണിയയിലെ ലാ ടൊന്‍ടോട്ട വിമാനത്താവളത്തിലിറക്കി. 

click me!