ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധം പടരുന്നു, ഡീഗോ ഗാർഷ്യയിലെ യുഎസ് താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം!

Published : Mar 21, 2026, 10:11 PM IST
iran war oil crisis

Synopsis

അമേരിക്കൻ-യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഈ നീക്കം.  

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിലേക്ക് നീങ്ങുന്നു. സമൂഹത്തിലെ ഈ യുഎസ്-യുകെ സംയുക്ത താവളത്തിന് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാൻ വിക്ഷേപിച്ച രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഒന്ന് പാതിവഴിയിൽ തകർന്നു വീണു. രണ്ടാമത്തേതിനെ അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള ഇന്റർസെപ്റ്റർ പ്രതിരോധിച്ചെങ്കിലും അത് തകർക്കപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇറാന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ. ഇത്രയും ദൂരപരിധിയിൽ ആക്രമണം നടത്താൻ ഇറാന് ശേഷിയുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് യൂറോപ്പിലെ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചേക്കാം എന്ന ഭീതി ഉയർത്തുന്നു. നും ആഴ്ചകൾക്ക് മുൻപ് ശ്രീലങ്കയ്ക്ക് തെക്ക് വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന'യെ (IRIS Dena) അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തിരുന്നു.

ഇന്ത്യ ആതിഥേയത്വം വഹിച്ച 'മിലാൻ 2026' നാവികാഭ്യാസത്തിൽ പങ്കുചേർന്ന് മടങ്ങുകയായിരുന്നു ഈ കപ്പൽ. ക്രമണത്തിൽ 85 ഇറാൻ സൈനികർ കൊല്ലപ്പെട്ടു. ഇറാന്റെ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധം വ്യാപിപ്പിക്കുകയാണെന്നും പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി എക്സിൽ (X) കുറിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ബോംബിംഗ് നടത്തുന്നതിനായി അമേരിക്ക ഉപയോഗിച്ചിരുന്ന പ്രധാന താവളമാണ് ഡീഗോ ഗാർഷ്യ. ചാഗോസ് ദ്വീപിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചെങ്കിലും ഈ താവളം വിട്ടുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ട് ഇറാൻ; യുഎസിന്‍റെ നെഞ്ചിടിപ്പേറ്റി ഇറാൻ മിസൈലുകളുടെ ദൂരപരിധി
ഫണ്ട് തിരിമറി കേസിൽ മലയാളിയായ യുഎസ് ജഡ്ജി കുറ്റക്കാരൻ, കോടതിയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്