ആയുധ ഇടപാടിലെ അനിശ്ചിതത്വം അവസാനിക്കുന്നു; ജർമ്മനിക്ക് ടോമാഹോക്ക് മിസൈലുകൾ നൽകാൻ യുഎസ് അനുമതി; സ്ഥിരീകരിച്ച് ചാൻസലർ മെർസ്

Published : Jul 09, 2026, 04:37 PM IST
missile

Synopsis

ജർമ്മനിക്ക് ടോമാഹോക്ക് മിസൈലുകൾ വിൽക്കാൻ അമേരിക്ക അനുമതി നൽകിയതായി ജർമ്മൻ ചാൻസലർ മെർസ് അറിയിച്ചു. എന്നാൽ, ഇതേ ഇടപാട് റദ്ദാക്കിയേക്കുമെന്ന് കഴിഞ്ഞ മെയിൽ സൂചന നൽകിയത് മെർസ് തന്നെയായിരുന്നു.

വാഷിങ്ടൺ: ടോമാഹോക്ക് മിസൈലുകൾ ജർമ്മനിക്ക് വിൽക്കാൻ അമേരിക്ക അനുമതി നൽകി. ജർമ്മൻ ചാൻസലർ മെർസ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ, ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന ആയുധ ഇടപാടിന്മേലുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ്.

ഇക്കഴിഞ്ഞ മേയിൽ ഈ മിസൈൽ ഇടപാട് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന നൽകിയത് മെർസ് തന്നെയായിരുന്നു. ഏതാനും മാസങ്ങൾക്കിപ്പുറം ഇടപാടിന് യുഎസ് അംഗീകാരം ലഭിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. മുൻ നിലപാടിൽ നിന്നുള്ള ഈ മാറ്റം ജർമ്മനിയുടെ പ്രതിരോധ നയങ്ങളിൽ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. 

മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജർമ്മനിക്ക് ടോമാഹോക്ക് മിസൈലുകൾ വിന്യസിക്കാനുള്ള പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. ഈ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. മെർസിന്റെ പുതിയ പ്രഖ്യാപനത്തോടെ, ബൈഡൻ മുന്നോട്ടുവെച്ച പദ്ധതിയുമായി മുന്നോട്ട് പോകാൻ വഴി തുറന്നിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനമിടിച്ചു; ന്യൂയോർക്കിൽ ​ഇന്ത്യൻ വിദ്യാ‍ർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ആക്രമിച്ച് അമേരിക്ക; ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ