
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച യുഎസ് കോടീശ്വരന്‍ പിടിയില്‍. ധനകാര്യ മേഖലയിലെ ഭീമനായ ജെഫ്രെ എപ്സ്റ്റിനെയാണ് കഴിഞ്ഞ ദിവസം ന്യൂ ജഴ്സിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 14 വയസ്സില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. ന്യൂയോര്‍ക്കിലെയും ഫ്ലോറിഡയിലെയും ആഡംബര വസതിയില്‍ ചെറിയ പെണ്‍കുട്ടികളെയെത്തിച്ച് ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ഇയാള്‍ പണം നല്‍കി മറ്റ് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ധനകാര്യ സ്ഥാപനമായ ഹെഡ്ജെ ഫണ്ട് മുന്‍ മാനേജരാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് എന്ന വസ്തുത അറിഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. പെണ്‍വാണിഭം, പെണ്‍വാണിഭത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം 45 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 2002-2005 കാലയളവിലാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്നും അന്ന് ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ യുവതികളായിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് അറ്റോണി ജിയോഫ്രെ ബെര്‍മന്‍ പറഞ്ഞു.
അതേസമയം, പൊലീസ് വാദത്തെ എപ്സ്റ്റിന്‍ എതിര്‍ത്തു. പരസ്പര സമ്മതത്തോടെയാണ് പലരുമായും ബന്ധപ്പെട്ടതെന്നും ചിലര്‍ പ്രായപൂര്‍ത്തിയാകാത്ത കാര്യം അറിയുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജെഫ്രെ എപ്സ്റ്റിന്‍റെ അറസ്റ്റ് രാഷ്ട്രീവ വിവാദങ്ങള്‍ക്കും കാരണമായേക്കും. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജെഫ്രെ എപ്സ്റ്റിന്‍. സമീപകാലത്ത് ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam