
വാഷിംഗ്ടൺ: ആരായിരിക്കും ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയെന്ന ലോകത്തിന്‍റെ ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമായി. കമല ഹാരിസ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ടിം വാൾസിനെയാണ് തിരഞ്ഞെടുത്തത്. മിനസോട്ട ഗവർണറായി പ്രവർത്തിക്കുന്ന ടിം വാൾസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി കമല ഹാരിസ് തന്നെയാണ് പ്രഖ്യാപിച്ചത്.
2018 മുതൽ മിനസോട്ട ഗവർണറായി പ്രവർത്തിക്കുന്ന വാൾസ് മുൻ ഹൈസ്കൂൾ അധ്യാപകനുമാണ്. ഇന്ന് ഫിലഡൽഫിയയിൽ ഇരുവരും ഒരുമിച്ച് പ്രചരണ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് നാളെ മുതൽ 7 നിർണായക സംസ്ഥാനങ്ങളിൽ പ്രചരണ പര്യടനവും നടക്കും. വാൾസ് 24 വർഷം ആർമി നാഷണൽ ഗാർഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു എസ് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. അരിസോണയിലെ യു എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർ ടിം വാൾസിന് അവസാന ഘട്ടത്തിലും കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയെത്തിയതോടെ അമേരിക്കൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി വീറും വാശിയും ഏറും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam