Asianet News MalayalamAsianet News Malayalam

യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ്

ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്

Kozhikode police arrested Young woman who committed violent under the influence of drugs
Author
First Published Aug 5, 2024, 8:01 PM IST | Last Updated Aug 5, 2024, 8:01 PM IST

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios