യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം: സൗദിയിലുള്ള അമേരിക്കൻ പൗരന്മാർക്ക് അടിയന്തിര നിർദേശം; സുരക്ഷിത സ്ഥാനത്തേക്ക് മാറണം

Published : Mar 03, 2026, 08:29 AM IST
US Embassy in Riyadh hit

Synopsis

സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. യു.എസ് എംബസി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് സൗദിയിലുള്ള അമേരിക്കൻ പൗരന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ തീപിടുത്തമുണ്ടായി. ആക്രമണം നടക്കുമ്പോൾ എംബസി കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി പരിസരത്തേക്ക് വരരുതെന്നും പൗരന്മാർക്ക് നിർദ്ദേശമുണ്ട്. സൈനിക കേന്ദ്രങ്ങളിലേക്ക് അത്യാവശ്യമില്ലെങ്കിൽ യുഎസ് പൗരന്മാർ പോകരുതെന്നുമാണ് നിർദേശം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ്