പറന്നുയർന്ന വിമാനത്തിൽ നാടകീയ രംഗങ്ങൾ, അലമുറയിട്ട് യാത്രക്കാരൻ, ഭയന്ന് സഹയാത്രികർ; വിമാനം അമേരിക്കയിൽ തിരിച്ചിറക്കി

Published : Oct 06, 2025, 11:55 PM IST
US Flight Diverted

Synopsis

അമേരിക്കയിൽ ന്യൂജേഴ്‌സിയിലേക്ക് പറന്ന സൺ കൺട്രി വിമാനം, ഒരു യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് ചിക്കാഗോയിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനം തകരുമെന്ന് അലറിവിളിച്ച ഇയാൾ പിന്നീട് ശാന്തനായി മൊബൈലിൽ ഗെയിം കളിച്ചു.

ചിക്കാഗോ: അമേരിക്കയിൽ ആകാശത്തേക്ക് പറന്നുയർന്ന വിമാനത്തിൽ നാടകീയ സംഭവങ്ങളുണ്ടായതിന് പിന്നാലെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പോവുകയായിരുന്ന സൺ കൺട്രി എയർലൈൻസ് വിമാനമാണ് ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. സ്വവർഗാനുരാഗികൾ തനിക്ക് കാൻസർ പകരുന്നുവെന്നും അവർ തന്നെ പിന്തുടരുന്നുവെന്നും അലമുറയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സഹയാത്രികരും ആശങ്കയിലായി. ആദ്യമൊന്ന് അമ്പരന്ന വിമാന ജീവനക്കാർ സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.

മിനിയാപൊളിസിൽ നിന്ന് പുറപ്പെട്ട വിമാനം തകർന്നു വീഴുകയാണെന്നും ഈ യാത്രക്കാരൻ വിളിച്ചുപറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ ഡോണൾഡ് ട്രംപ് ഇവിടെയുണ്ടെന്നും (വിമാനത്തിനുള്ളിൽ) ഇയാൾ അലറി വിളിച്ച് പറഞ്ഞു. യാത്രക്കാർ ഇതേപ്പറ്റി പരസ്പരം സംസാരിക്കുകയും വിമാനത്തിനകം ബഹളമയമാവുകയും ചെയ്ത സമയത്ത് ഈ കോലാഹലങ്ങളെല്ലാം തുടങ്ങിയ യാത്രക്കാരൻ സ്വന്തം സീറ്റിലിരുന്ന് തൻ്റെ മൊബൈൽ ഫോണിൽ വീഡിയോ ഗെയിം കളിച്ചു. ഈ സമയത്ത് ഇയാൾ വളരെ ശാന്തനുമായിരുന്നു.

ചിക്കാഗോയിൽ വിമാനം ലാൻഡ് ചെയ്തയുടൻ ചിക്കാഗോ പൊലീസ് വിമാനത്തിൽ നിന്നും ഇയാളെ കൈവിലങ്ങ് അണിയിച്ച് പിടിച്ചുകൊണ്ടുപോയി. യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ വിമാന ജീവനക്കാർ, അസൗകര്യം നേരിട്ടതിന് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു. പിന്നീട് വിമാനം ന്യൂജേഴ്‌സിയിലേക്ക് തന്നെ തിരികെ പറന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരിയറിലെടുക്കേണ്ട സുപ്രധാന തീരുമാനം, 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ കോടീശ്വരനാകാം; പണമുണ്ടാക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് ലോഗൻ പോൾ
ഭർത്താവ് ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതിയുടെ പരാതി, പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി