
ജനീവ: അമേരിക്ക - ഇറാൻ സംഘർഷ സാഹചര്യത്തിൽ കൂടുതൽ ആശ്വാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ ഉറപ്പായി. ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു. ഒമാന്‍റെ മധ്യസ്ഥതയിലാകും അമേരിക്ക - ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നടക്കുക. ഉപരോധം അവസാനിപ്പിച്ചാൽ ആണവ ധാരണയ്ക്ക് തയാറെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ് പ്രസ്താവന നടത്തിയത്. ആണവ ധാരണയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന ഇറാന്‍റെ നിലപാടിനോട് ഏറ്റവും പോസിറ്റീവായാണ് അമേരിക്ക പ്രതികരിച്ചത്. ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറാഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് രണ്ടാം ഘട്ട ചർച്ച നടത്താമെന്ന തീരുമാനമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam