
ടെഹ്റാൻ: ഇറാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. ഇറാൻ തീരം വഴി കടന്ന് പോയ കാർഗോ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്തതിൽ ഇടപെടണമെന്ന് യു എനിനോട് ഇറാൻ ആവശ്യപ്പെട്ടു. കപ്പൽ വിട്ട് നൽകണമെന്നും കപ്പൽ പിടിച്ചെടുത്ത നടപടിയെ അപലപിക്കണമെന്നുമാണ് ഇറാന്‍റെ ആവശ്യം.
നേരത്തെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് 15 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പലിന് നേരെ ഐആർജിസി ഗൺബോട്ടിൽ നിന്ന് വെടിവെപ്പുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന്‍റെ കമാൻഡ് സെന്‍ററായ 'ബ്രിഡ്ജിന്' കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെത്തുടർന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ഇന്ത്യൻ പതാക വഹിച്ച കപ്പലുകളെ കടലിടുക്കിൽ വെച്ച് ഇറാൻ സൈന്യം തടയുകയും വെടിയുതിർക്കുകയും ചെയ്തത് നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam