ലോകം ആകാംക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ച്ച; മംദാനിക്ക് ട്രംപിന്‍റെ വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

Published : Nov 22, 2025, 07:13 AM ISTUpdated : Nov 22, 2025, 07:22 AM IST
Donald Trump Zohran Mamdani met

Synopsis

മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ്. വിമർശകരെ ആശ്ചര്യപ്പെടുത്താൻ മംദാനിക്ക് കഴിയുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്ന് മംദാനിയും പ്രതികരിച്ചു.

ഡൊണാള്‍ഡ് ട്രംപ് - മംദാനി കൂടിക്കാഴ്ചയില്‍ അമ്പരിപ്പിച്ച് ട്രംപ്. മംദാനിക്ക് വൻ പ്രശംസയാണ് ട്രംപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മംദാനിയുടെ ആശയങ്ങളോട് യോജിപ്പുണ്ടെങ്കിലും മംദാനി ന്യൂയോർക്കിന്റെ വളരെ നല്ല ഒരു മേയർ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വിമർശകരെ ആശ്ചര്യപ്പെടുത്താൻ മംദാനിക്ക് കഴിയും. തനിക്ക് വോട്ട് ചെയ്ത പലരും മംദാനിയേയും പിന്തുണച്ചുവെന്ന് ട്രംപ് പ്രതികരിച്ചു. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ വൈറ്റ് ഹൗസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും നിയുക്ത മേയർ മംദാനി പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം