നിങ്ങളുടെ സമയം അവസാനിച്ചു, അതിക്രമം നിര്‍ത്തണം; ഹൂത്തികള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്, ഇറാനെതിരേയും വിമർശനം

Published : Mar 16, 2025, 03:25 AM ISTUpdated : Mar 16, 2025, 03:27 AM IST
നിങ്ങളുടെ സമയം അവസാനിച്ചു, അതിക്രമം നിര്‍ത്തണം; ഹൂത്തികള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്, ഇറാനെതിരേയും വിമർശനം

Synopsis

ഹൂത്തികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂത്തികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം.

വാഷിങ്ടണ്‍: യമനിലെ ഹൂത്തികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹൂത്തികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

'നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഹൂത്തികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂത്തികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ  ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

Read More:മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് അബദ്ധത്തിൽ ട്രംപിന്റെ മുഖത്ത് തട്ടി, പരുഷമായ നോട്ടം, പിന്നാലെ പ്രതികരണം, വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ
ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി