'ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും'; ലേബലിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ 

Published : Jan 04, 2025, 04:11 AM IST
'ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും'; ലേബലിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ 

Synopsis

ലോകാരോഗ്യ സംഘടനയുടെ 2018 റിപ്പോർട്ട് പ്രകാരം, 47 അംഗരാജ്യങ്ങളിൽ മദ്യത്തിൽ ആരോഗ്യ-സുരക്ഷാ മുന്നറിയിപ്പുകൾ നിർബന്ധമാക്കി.

വാഷിംഗ്ടൺ: ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ലേബലിൽ ഉപഭോക്താക്കൾ കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

ജനിതക വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണം. മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള നിലവിലെ മാർ​ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകയിലക്കും പൊണ്ണത്തടിക്കും പിന്നിലായി അമേരിക്കയിൽ കാൻസറിന് കാരണമാകുന്ന മൂന്നാമത്തെ പ്രധാന കാരണം മദ്യപാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആൽക്കഹോൾ കുറഞ്ഞത് ഏഴ് തരം കാൻസറുകളെങ്കിലും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അമേരിക്കയിൽ ഓരോ വർഷവും 100,000  കാൻസർ കേസുകൾക്കും 20,000 കാൻസർ മരണങ്ങൾക്കും ആൽക്കഹോൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം അമേരിക്കക്കാർക്കും ഈ അപകടസാധ്യതയെക്കുറിച്ച് അറിയില്ല. മദ്യപാനീയങ്ങളുടെ ഉപഭോഗം കാർ ഓടിക്കുന്നതിനോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകാരോഗ്യ സംഘടനയുടെ 2018 റിപ്പോർട്ട് പ്രകാരം, 47 അംഗരാജ്യങ്ങളിൽ മദ്യത്തിൽ ആരോഗ്യ-സുരക്ഷാ മുന്നറിയിപ്പുകൾ നിർബന്ധമാക്കി. ഏത് തലത്തിലുള്ള മദ്യപാനത്തെയും കാൻസറുമായി ബന്ധിപ്പിക്കുന്ന മുന്നറിയിപ്പ് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയർലൻഡ്. യുഎസിൽ, പുതിയ മുന്നറിയിപ്പ് ലേബലുകളിൽ വരണമെങ്കിൽ കോൺഗ്രസിന് മാത്രമേ ഭേദഗതി ചെയ്യാൻ കഴിയൂ. വരാനിരിക്കുന്ന ട്രംപ് ഭരണകൂടം ഈ മാറ്റത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമല്ല.  

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു