പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി 30ലേറെ ലൈം​ഗിക ബന്ധം, കോടതിയിൽ കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞ് അധ്യാപിക

Published : Jan 24, 2024, 08:16 PM IST
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി 30ലേറെ ലൈം​ഗിക ബന്ധം, കോടതിയിൽ കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞ് അധ്യാപിക

Synopsis

അധ്യാപിക പ്രായപൂർത്തിയാകാത്ത ഇരയുമായി ഒറ്റക്ക് കൗൺസിലിംഗ് സെഷനുകൾ നടത്തി. പിന്നീട് സ്വകാര്യ ഫോൺ നമ്പർ പങ്കിടുകയും ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്തെന്ന് അസിസ്റ്റന്റ് യുഎസ് അറ്റോർണി ജോൺ റേ വൈറ്റ് കോടതിയെ അറിയിച്ചു.

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി 30ലേറെ തവണ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണം കോടതിയിൽ സമ്മതിച്ച് ഹൈസ്കൂൾ അധ്യാപിക. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്  പ്രകാരം, യുഎസിലെ ഹൈസ്‌കൂൾ അധ്യാപികയായ ഹെതർ ഹാരെയെയാണ് കോടതിയിൽ കുറ്റം സമ്മതിച്ചത്.  കൗമാര പ്രായമായ വിദ്യാർഥിയെ 30ലേറെ തവണ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് കേസ്. അർക്കൻസാസ് സ്വദേശിയായ അധ്യാപിക, 17 വയസ്സുള്ള വിദ്യാർഥിക്ക് ഫോൺ നമ്പർ നൽകി സോഷ്യൽമീഡിയയിലൂടെ വശീകരിക്കുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിലും സ്നാപ്ചാറ്റിലുമാണ് ആശയവിനിമയം നടത്തിയത്. വിവാഹിതയായ അധ്യാപിക കുട്ടിയെ ലൈംഗികതയ്ക്ക് ഉപയോ​ഗിച്ചെന്ന് കുറ്റസമ്മതം നടത്തി. നിരന്തരമായ പീഡനത്തെ തുടർന്ന് വിദ്യാർഥി തന്നെയാണ് പരാതിയുമായി രം​ഗത്തെത്തിയത്. തുടർന്ന് ബ്രയാന്റ് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു. ബ്രയാന്റ് ഹൈസ്‌കൂളിലെ സീനിയർ ഇയറിന്റെ ആദ്യ ദിനത്തിലാണ് താൻ ആദ്യമായി ടീച്ചറെ കണ്ടതെന്ന് കുട്ടി വെളിപ്പെടുത്തി. 

2021-2022 സ്കൂൾ കാലയളവിൽ ഏകദേശം 20 മുതൽ 30 തവണ വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കുട്ടി വെളിപ്പെടുത്തി. അധ്യാപികയുടെ വീട്ടിലും കാറിലും ക്ലാസ് മുറിയിലും ഹൈസ്‌കൂളിലെ പാർക്കിംഗ് സ്ഥലങ്ങളിലും വെച്ചായിരുന്നു ബന്ധപ്പെട്ടതെന്ന്  പ്രോസിക്യൂട്ടർ പറഞ്ഞു. അധ്യാപിക പ്രായപൂർത്തിയാകാത്ത ഇരയുമായി ഒറ്റക്ക് കൗൺസിലിംഗ് സെഷനുകൾ നടത്തി. പിന്നീട് സ്വകാര്യ ഫോൺ നമ്പർ പങ്കിടുകയും ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്തെന്ന് അസിസ്റ്റന്റ് യുഎസ് അറ്റോർണി ജോൺ റേ വൈറ്റ് കോടതിയെ അറിയിച്ചു. അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള ശാരീരിക ബന്ധം 2022 ഏപ്രിലിൽ വാഷിംഗ്ടൺ ഡിസിയിലേക്കുള്ള സ്കൂൾ യാത്ര വരെ നീണ്ടു. ഈ യാത്രയ്ക്കിടെ, തന്റെ കോഴ്‌സുമായി ബന്ധപ്പെട്ട മത്സരത്തിനായി മൂന്ന് വിദ്യാർഥിനികളുൾപ്പെടെ നാല് പേരെ കൊണ്ടുപോയി. 

യാത്രയ്ക്കിടെ, ഹോട്ടൽ മുറിയിൽ കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് അസിസ്റ്റന്റ് യുഎസ് അറ്റോർണി വാദിച്ചു. പ്രോസിക്യൂട്ടർ പറഞ്ഞതെല്ലാം സത്യമാണോയെന്ന് കോടതി ചോദിച്ചപ്പോൾ അതെ എന്നായിരുന്നു കണ്ണീരോടെ അധ്യാപികയുടെ മറുപടി. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതിന് 13 വർഷത്തെ ജയിൽശിക്ഷയാണ് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടത്.  ശിക്ഷയിൽ ഉടനടി തീരുമാനമെടുക്കാൻ ജഡ്ജി വിസമ്മതിച്ചു.

ശിക്ഷാവിധി കേൾക്കുമ്പോൾ തീരുമാനമെടുക്കുമെന്നും ജഡ്ജി വ്യക്തമാക്കി. അധ്യാപിക വിശ്വാസവും പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യവും കുട്ടിയെ നിയമവിരുദ്ധമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വശീകരിച്ചെന്ന് തെളിഞ്ഞതായി അറ്റോർണി ജോനാഥൻ റോസ് വ്യക്തമാക്കി. 2020-ൽ കൊവിഡ്-19 നെതിരെ ഗുഡ് മോർണിംഗ് അമേരിക്ക എന്ന പരിപാടി അവതരിപ്പിച്ചതിലൂടെ പ്രശസ്തയായിരുന്നു അധ്യാപിക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി