സ്കൂൾ വിദ്യാർഥികളുമായി അവിഹിത ബന്ധം: രണ്ട് അധ്യാപികമാർക്കെതിരെ കുറ്റം ചുമത്തി യുഎസ് പൊലീസ്

Published : Jul 13, 2024, 03:10 AM IST
സ്കൂൾ വിദ്യാർഥികളുമായി അവിഹിത ബന്ധം: രണ്ട് അധ്യാപികമാർക്കെതിരെ കുറ്റം ചുമത്തി യുഎസ് പൊലീസ്

Synopsis

ഇരകളായ വിദ്യാർത്ഥികളുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണെന്ന വസ്തുത പ്രതികൾ മനസിലാക്കേണ്ടതായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും സ്കൂൾ അധ്യാപികമാരുടെ ലൈംഗിക വിവാദം.  വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് സ്കൂൾ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2021-ലും 2022-ലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ  ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ്ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നീ അധ്യാപികമാരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഗ്രീസൺ രണ്ട് വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഷൂലർ 2021 ഒക്‌ടോബറിനും 2022 ജനുവരിക്കും ഇടയിൽ ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും പറയുന്നു. കുട്ടികൾ ഈ സമയം പ്രായപൂർത്തിയായിരുന്നില്ല. ഇരകളായ വിദ്യാർത്ഥികളുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണെന്ന വസ്തുത പ്രതികൾ മനസിലാക്കേണ്ടതായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്