ഇനി ആറം​ഗ കുടുംബം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു

Published : Jul 20, 2026, 07:56 AM IST
jd vance usha vance fourth child

Synopsis

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ജെ ഡി വാൻസ് തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അലേക് നീൽ വാൻസ് എന്നാണ് പേരെന്നും അദ്ദേഹം അറിയിച്ചു.

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ജെ ഡി വാൻസ് തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അലേക് നീൽ വാൻസ് എന്നാണ് പേരെന്നും അദ്ദേഹം അറിയിച്ചു.

മെറിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു ഉഷ വാൻസിന്റെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ‍കുഞ്ഞനിയനെ കാണാനായതിൽ മക്കളെല്ലാം അതിയായ സന്തോഷത്തിലാണെന്നും ജെ ഡി വാൻസ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. ആശുപത്രിയിലെ മികച്ച പരിചരണത്തിന് ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.

ജെ ഡി വാൻസും ഇന്ത്യൻ വംശജരുടെ മകളായ ഉഷ വാൻസും 2014-ലാണ് വിവാഹിതരായത്. ദമ്പതിമാരുടെ മൂത്തമകനായ ഇവാൻ വാൻസ് 2017-ൽ ജനിച്ചു. 2020-ലായിരുന്നു രണ്ടാമത്തെ മകനായ വിവേക് വാൻസിന്റെ ജനനം. തൊട്ടടുത്ത വർഷം മകൾ മിരാബെൽ വാൻസും പിറന്നു. അതേസമയം, 150 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നതെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരിടത്ത് ചര്‍ച്ച, ഒരിടത്ത് സംഘര്‍ഷം, നിർണായക ചർച്ചകൾക്ക് ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ, പ്രതീക്ഷയോടെ ലോകം; ഇറാഖിലും അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു
'ഏത് നിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ നിങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ടോ'? അമേരിക്കൻ പ്രതിനിധിയോട് ഇറാൻ വിദേശകാര്യമന്ത്രിയുടെ ചോദ്യം