ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

Published : Oct 25, 2022, 09:29 AM ISTUpdated : Oct 25, 2022, 09:37 AM IST
ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

Synopsis

കുട്ടിക്കാലത്ത് ചെന്നൈയിലെ വീട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളും മുത്തശ്ശിമാർക്കൊപ്പം ദീപാവലി ആഘോഷിച്ചതും കമലാ ഹാരിസ് ഓർത്തെടുത്തു.

വാഷിംഗ്ടൺ : ഇന്തോഅമേരിക്കൻ വംശജയായ തന്റെ അമ്മയുടെ സമർപ്പണവും നിശ്ചയദാർഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. “അമ്മയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ടാണ് ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വൈസ് പ്രസിഡന്റായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്,” പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച വൈറ്റ് ഹൗസിലെ ദീപാവലി വിരുന്നിൽ 200-ലധികം ഇന്ത്യൻ അമേരിക്കൻ ജനത പങ്കെടുത്ത സമ്മേളനത്തിൽ കമലാ ഹാരിസ് പറഞ്ഞു. പ്രഥമവനിത ജിൽ ബൈഡനും പരിപാടിയിൽ പങ്കെടുത്തിരുന്നു. 

കുട്ടിക്കാലത്ത് ചെന്നൈയിലെ വീട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളും മുത്തശ്ശിമാർക്കൊപ്പം ദീപാവലി ആഘോഷിച്ചതും കമലാ ഹാരിസ് ഓർത്തെടുത്തു. “കുട്ടിക്കാലത്ത് ദീപാവലി ആഘോഷിച്ചതിന്റെ നല്ല ഓർമ്മകൾ എനിക്കുണ്ട്. നിങ്ങളിൽ പലരെയും പോലെ, എല്ലാ വർഷവും ഞങ്ങൾ ദീപാവലിക്ക് ഇന്ത്യയിലേക്ക് പോകും. ഞാനും എന്റെ സഹോദരി മായയും അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് ഞങ്ങളുടെ മുത്തച്ഛന്റെ അടുത്തേക്ക് പോയതിന്റെ ഓർമ്മകൾ എനിക്കുണ്ട്''.

“പിന്നീട്, അമ്മ ഞങ്ങൾക്ക് ചെറിയ പൂത്തിരി തരും, ആഘോഷിക്കാൻ ഞങ്ങൾ തെരുവിലിറങ്ങും,” കമലാ ഹാരിസ് അനുസ്മരിച്ചു. 19-ാം വയസ്സിൽ ആണ് പഠനത്തിനായി അമ്മ യുഎസിൽ തനിച്ച് എത്തിയതെന്ന് കമലാ ഹാരിസ് പറഞ്ഞു. "അമ്മ തനിയെ എത്തി. ഒരു സ്തനാർബുദ ഗവേഷകയാകുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. നമ്മുടെ നാട്ടിൽ, ഈ നാട്ടിൽ, അമ്മ ഒരു ജീവിതം കെട്ടിപ്പടുത്തു. അമ്മ പിഎച്ച്ഡി നേടി, അമ്മയുടെ മേഖലയിൽ മികച്ചുനിന്നു, എന്റെ സഹോദരിയെയും എന്നെയും വളർത്തി," കമലാ ഹാരിസ് പറഞ്ഞു. ദീപാവലിയെ "പ്രതീക്ഷയുടെ അവധിക്കാലം" എന്നാണ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ലോകത്തിലും തന്നിലും വെളിച്ചം കാണാൻ ഈ ഉത്സവം ഒരാളെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. "

ഈ അവസരത്തിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം എന്നീ ആശയങ്ങൾ തിരിച്ചറിയാൻ കമലാ ഹാരിസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. തന്റെ പ്രസംഗത്തിൽ അമ്മയെ പരാമർശിച്ച കമലാ ഹാരിസിനെ പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു. "കമലയെക്കുറിച്ച് ഏനിക്ക് അഭിമാനം തോനുന്ന കാര്യം, അവർ എപ്പോഴും അമ്മയെക്കുറിച്ച് സംസാരിക്കാറുണ്ട് എന്നതാണ്" അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കമലാ ഹാരിസ് തന്റെ ജന്മദിനം ആഘോഷിച്ചത് എന്ന് ഓർത്തെടുത്ത ബൈഡൻ,  "കമലയ്ക്ക് 30 വയസ്സായി," എന്ന് തമാശയായി പറഞ്ഞത് അതിഥികൾക്കിടയിൽ ചിരി ഉണർത്തി. 

Read More : ട്വിൻ ബേബികളുടെ ആദ്യ ദീപാവലി; ആശംസയുമായി നയൻതാരയും വിഘ്നേഷും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാൻ യൂറോപ്പും, ആഗോള തലത്തിൽ ആശങ്ക; ജൂലൈയിൽ ഒപ്പിട്ട വ്യാപാര കരാർ നിർത്തിവെക്കും?
കരിയറിലെടുക്കേണ്ട സുപ്രധാന തീരുമാനം, 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ കോടീശ്വരനാകാം; പണമുണ്ടാക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് ലോഗൻ പോൾ