ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

Published : Jul 22, 2026, 09:26 AM IST
Donald Trump

Synopsis

ഇറാനെതിരായ സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചതായി പെന്റഗൺ വെളിപ്പെടുത്തി. കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ പരിശീലന പരിപാടികൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ പ്രതിരോധ മന്ത്രാലയം, 67 ബില്യൺ ഡോളർ കൂടി കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വ്യക്തമാക്കി. തിങ്കളാഴ്ച സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനിക നീക്കങ്ങളുടെ ഭീമമായ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. സെപ്റ്റംബർ 30-ഓടെ ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പ്രതീക്ഷിക്കുന്ന മൊത്തം ചെലവുകൾ കൂടി ഉൾപ്പെടുത്തിയാണ് പെന്റഗൺ പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 8 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സൈനിക ചെലവുകൾ പെട്ടെന്ന് ഉയർന്ന പശ്ചാത്തലത്തിൽ, യുദ്ധത്തിനായി കൂടുതൽ തുക വകയിരുത്തിയില്ലെങ്കിൽ യു.എസ് സൈന്യത്തിന്റെ ഭാവി പരിശീലന പരിപാടികൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 67 ബില്യൺ ഡോളറിലധികം വരുന്ന അനുബന്ധ ബജറ്റ് വിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് പെന്റഗൺ യു.എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസമാദ്യം ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അമേരിക്ക പുനരാരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രതിരോധ ചെലവുകളെക്കുറിച്ച് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടത്.

അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പൊതുജനങ്ങൾക്ക് താൽപ്പര്യമില്ലാത്ത യുദ്ധവും അതിനായി ചെലവഴിക്കുന്ന കോടാനുകോടി ഡോളറും രാജ്യത്ത് വലിയ ചർച്ചയായിട്ടുണ്ട്. മുൻനിര ഡെമോക്രാറ്റിക് ജനപ്രതിനിധികൾ അടക്കമുള്ളവർ ഭരണകൂടത്തിന്റെ ഈ നീക്കത്തെ ശക്തമായി വിമർശിക്കുകയും, യുദ്ധം തുടർന്നാൽ യഥാർത്ഥ ചെലവ് ഇതിലും എത്രയോ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ യു.എസ് കോൺഗ്രസിൽ ഈ വിഷയം വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും; കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് റെഡ് സിഗ്നൽ
അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ