'സാധാരണ ജനങ്ങളെ അക്രമിക്കുന്നു'; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ നടപടി

Published : Oct 19, 2025, 01:08 PM IST
Hamas Genocide in Gaza

Synopsis

ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കും. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍ പോവുകയാണ്.

ഈ സുക്ഷാ സേനയെ ഈജിപ്ത് നയിക്കും എന്നാണ് വിവരം. തുർക്കി, ഇന്തോനേഷ്യ, അസർബൈജാൻ എന്നീ രാഷ്ട്രങ്ങളും ഇതിനായി സേനയെ നൽകും. എന്നാൽ യൂറോപ്യൻ, ബ്രിട്ടീഷ് പങ്കാളിത്തം സംയുക്ത സേനയിലുണ്ടായേക്കില്ല. ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാ സേന പ്രവർത്തനം വിജയകരമായാൽ ഇസ്രയേൽ സേന ഗാസയിൽ നിന്ന് പിൻവാങ്ങുന്നത് പൂർണമാകും. ഇടക്കാല ഗാസ സമിതിയിൽ മുൻ ബ്രിട്ടിഷ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വം സംബന്ധിച്ചും ചർച്ചകൾ സജീവമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ