വിമാനത്തിനുള്ളിൽ ലഗേജ് കംപാർട്മെൻ്റിൽ തീപിടിച്ചു, മരണഭയത്തിൽ നിലവിളിച്ച് യാത്രക്കാർ: വീഡിയോ വൈറൽ

Published : Oct 19, 2025, 10:43 AM IST
Air China Flight fire Video

Synopsis

ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പോയ എയർ ചൈന വിമാനത്തിൽ ലഗേജ് കംപാർട്മെന്റിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. യാത്രക്കാർ പരിഭ്രാന്തരായതോടെ വിമാനം ഷാങ്ഹായിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

ഷാങ്ഹായ്: യാത്രക്കാരെ ഭയചകിതരാക്കി വിമാനത്തിനുള്ളിൽ തീ. എയർ ചൈന വിമാനം CA139ലാണ് ആകാശത്ത് വച്ച് യാത്രക്കിടെ തീപിടിച്ചത്. ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പോയ വിമാനത്തിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുകളിലുള്ള ലഗേജ് കംപാർട്മെൻ്റിന് അകത്ത് സൂക്ഷിച്ച ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തലയ്ക്ക് മുകളിൽ തീ പടർന്നത് കണ്ട് മരണഭയത്തോടെ യാത്രക്കാർ നിലവിളിച്ചു. ഈ അപകടത്തെ തുടർന്ന് വിമാനം ഷാങ്ഹായ് വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

 

ആകാശത്ത് വച്ച് തന്നെ തീയണച്ചെന്ന് പിന്നീട് എയർ ചൈന പ്രതികരിച്ചു. വിമാന ജീവനക്കാരിൽ ഒരാളാണ് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേറ്റില്ലെന്നും സാധനങ്ങൾക്കൊന്നും തകരാർ സംഭവിച്ചില്ലെന്നുമാണ് വിവരം. വിമാനങ്ങളിലെ ചില പോർട്ടബിൾ ബാറ്ററികൾക്ക് ചൈന നിരോധനം ഏർപ്പെടുത്തി മാസങ്ങൾക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ഈ ബാറ്ററികൾ വിമാനങ്ങളിൽ അപകടഭീതി ഉയർത്തുന്നുവെന്ന് ചൈനീസ് സർക്കാരിന് സർക്കാർ ഏജൻസിയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

നിരവധി മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ, ഇ-സിഗരറ്റുകൾ എന്നിവയിൽ കാണപ്പെടുന്ന ലിഥിയം ബാറ്ററികൾ, തീപിടുത്ത സാധ്യത കൂടുതലായതിനാൽ തിരിച്ചുവിളിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ചാലോ ഷോർട്ട് സർക്യൂട്ട് ഉണ്ടായാലോ ഈ ബാറ്ററികൾ സ്വയം കത്തിത്തീരുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറയുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ